കളമശേരിയിൽ പെൺകുട്ടിയെ ആക്രമിച്ച് സ്വർണ്ണമാലയും കമ്മലും മൊബൈൽ ഫോണും കവർന്ന സംഭവം ;പ്രതി പൊലീസ് പിടിയിൽ

Spread the love

കൊച്ചി : കളമശേരിയിൽ പെൺകുട്ടിയെ ആക്രമിച്ച് സ്വർണ്ണമാലയും കമ്മലും മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. അട്ടപ്പാടി സ്വദേശിയാണ് അറസ്റ്റിലായത്.

video
play-sharp-fill

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കണ്ണൂർ സ്വദേശിനിയായ യുവതിക്കെതിരായ ആക്രമണം. പെൺകുട്ടിയുടെ തലയിൽ മുണ്ടിട്ട് വലിച്ചു വീഴ്ത്തിയ ശേഷമായിരുന്നു കവർച്ച. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന, കളമശേരിയിൽ വാടകക്ക് താമസിക്കുന്ന കണ്ണൂർ സ്വദേശിയായ കുട്ടിയാണ് ആക്രമണത്തിനിരയായത്.

രാത്രി എട്ടരയോടെ ജോലി സ്ഥലത്തുനിന്ന് വരുമ്പോഴാണ് സെന്റ് ജോസഫ് പള്ളിക്ക് സമീപം ആക്രമണമുണ്ടായത്. തൂണിൽ തലയിടിച്ചു, കല്ലുകൊണ്ട് തലയ്ക്കടിച്ചുമാണ് കവർന്നത്. തലയുടെ പിൻഭാ​ഗത്ത് മുറിവേറ്റു. ഒരുപവനിലേറെ തൂക്കം വരുന്ന സ്വർണമാലയാണ് കവർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group