കൊച്ചിൻ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ നഴ്സ് റിക്രൂട്ട്മെൻ്റ്; ഇപ്പോള്‍ അപേക്ഷിക്കാം: അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 14

Spread the love

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) നഴ്‌സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത, ആർക്കൊക്കെ അപേക്ഷിക്കാം, ശമ്ബളം തുടങ്ങിയ വിശദാംശങ്ങള്‍ അറിയാം.

video
play-sharp-fill

പുരുഷ നഴ്‌സ്, വനിതാ നഴ്‌സ് എന്നീ രണ്ട് തസ്തികകളാണ് നിലവിലുള്ളത്. ഓരോ തസ്തികയിലും ഒരു ഒഴിവ് വീതമാണുള്ളത്. അപേക്ഷകർക്ക് ജനറല്‍ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറിയില്‍ മൂന്ന് വർഷത്തെ ഡിപ്ലോമ ഉണ്ടായിരിക്കണം. കൂടാതെ, ഒരു ആശുപത്രിയിലോ നഴ്‌സിംഗ് ഹോമിലോ പ്രൈമറി ഹെല്‍ത്ത് സെന്ററിലോ ഫാക്ടറിയിലെ പ്രാഥമിക ശുശ്രൂഷാ കേന്ദ്രത്തിലോ നഴ്‌സായി കുറഞ്ഞത് നാല് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.

ജനുവരി 14 ആയിരിക്കും അപേക്ഷിക്കാനുള്ള അവസാന തീയതി.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് വർഷത്തെ കരാർ നിയമനമാണ് ലഭിക്കുക. സ്ഥാപനത്തിൻ്റെ ആവശ്യകതകളും വ്യക്തിഗത പ്രകടനവും അനുസരിച്ച്‌ ഇത് രണ്ട് വർഷം കൂടി ദീർഘിപ്പിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉയർന്ന പ്രായപരിധി 40 വയസ്സാണ്. ആദ്യ വർഷം 23,300 രൂപ ശമ്ബളവും 5,830 രൂപ അധിക സമയ ജോലിക്കുളള തുകയും ഉള്‍പ്പെടെ 29,130 രൂപയാണ് പ്രതിമാസം ലഭിക്കുക. രണ്ടാം വർഷം ഇത് 30,000 രൂപയും മൂന്നാം വർഷം 31,000 രൂപയും ലഭിക്കും.

എഐസിടിഇ പോലുള്ള അംഗീകൃത അതോറിറ്റികളില്‍ നിന്നുള്ള യോഗ്യതകള്‍ മാത്രമേ പരിഗണിക്കൂ. സമാന യോഗ്യതകള്‍ ഉള്ളവർ അംഗീകൃത അതോറിറ്റി നല്‍കുന്ന യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഓണ്‍ലൈൻ അപേക്ഷയില്‍ കൃത്യമായ മാർക്ക് ശതമാനം രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് -https://cochinshipyard.in/uploads/career/a1c9b3ae33845f40b3387fe25014258e.pdfപ്രമോട്ടര്‍/ഹെല്‍ത്ത് പ്രമോട്ടര്‍ അഭിമുഖംകോഴിക്കോട്; പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലെ ഓഫീസുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഫീല്‍ഡ്തല പ്രമോട്ടര്‍/ഹെല്‍ത്ത് പ്രമോട്ടര്‍ നിയമനത്തിനുള്ള പേരാമ്ബ്ര ട്രൈബല്‍ എക്സ്റ്റഷന്‍ ഓഫീസിന് കീഴിലെ അപേക്ഷകരുടെ കൂടിക്കാഴ്ച ജനുവരി ആറിനും കോടഞ്ചേരിയിലേത് ഏഴിനും കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ (സി ബ്ലോക്ക്, നാലാംനില) നടക്കും.

അപേക്ഷ സമര്‍പ്പിച്ചവരില്‍ ഇന്റര്‍വ്യൂ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് നേരിട്ടെത്തി കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.ഫിസിയോതെറാപ്പിസ്റ്റ്, നഴ്സിങ് ഓഫീസര്‍ നിയമനംതിരൂര്‍ ജില്ലാ അശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ്, നഴ്സിങ് ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഫീസിയോതെറാപ്പിയില്‍ ബിരുദമുള്ളവര്‍ക്ക് ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്കും പ്ലസ്ടു, ജനറല്‍ നഴ്സിങ് അല്ലെങ്കില്‍ ബി.എസ്.സി നഴ്സിങ്, കേരള നഴ്സസ് ആന്‍ഡ് മിഡ് വൈഫ്സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവ ഉള്ളവര്‍ക്ക് നഴ്സിങ് ഓഫീസര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.

ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേയ്ക്ക് ഡിസംബര്‍ 30ന് രാവിലെ 11നും നഴ്സിങ് ഓഫീസര്‍ തസ്തികയിലേയ്ക്ക് ഉച്ചയ്ക്ക് 12നുമാണ് അഭിമുഖംഇ.സി.ജി ടെക്നീഷ്യൻ താല്‍കാലിക നിയമനംഎറണാകുളം സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ജനറല്‍ മെഡിസിൻ വിഭാഗത്തിലേക്ക് ഇ.സി.ജി ടെക്നിഷ്യൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നു.

ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലർ ടെക്നോളജി , ബാച്ചിലർ ഓഫ് കാർഡിയോ വാസ്കുലർ ടെക്നോളജി , അല്ലെങ്കില്‍ പ്രവൃത്തിപരിചയത്തോടുകൂടിയ വി.എച്ച്‌.എസ്.ഇ എന്നിവയാണ് നിശ്ചിത യോഗ്യതകള്‍.35 വയസ്സാണ് ഉയർന്ന പ്രായപരിധി. താല്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതംജനുവരി 3 ന് രാവിലെ 10:30 ക്ക് മെഡിക്കല്‍ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ സി.സി.എം ഹാളില്‍ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതാണ്.