മദ്യലഹരിയിൽ കൊച്ചി നൈറ്റ് കഫെ അടിച്ച് തകർത്തു : ചങ്ങനാശ്ശേരി സ്വദേശിയായ യുവതി ഉൾപ്പടെ 4 പേർ പിടിയിൽ

Spread the love

കൊച്ചി: നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവതിയും സംഘവും അറസ്റ്റില്‍. പനമ്പിള്ളി നഗർ ഷോപ്പിങ് കോംപ്ലക്സിലെ സാപിയൻസ് കഫറ്റീരിയയിലാണ് സംഘത്തിന്റെ സംഭവം നടന്നത്. ഇന്നലെ രാത്രി പത്തേകാലോടെയായിരുന്നു സംഭവം.

video
play-sharp-fill

കോട്ടയം ചങ്ങനാശേരി സ്വദേശിനി ലീന ഇടുക്കി കട്ടപ്പന മേപ്പാറ ഏഴാച്ചേരില്‍ ജെനിറ്റ് വയനാട് കല്‍പറ്റ മുണ്ടേരി പറമ്ബില്‍ ഹൗസില്‍ മുഹമ്മദ് സിനാൻ കോട്ടയം ചങ്ങനാശേരി നാലുകോടി ഇടശ്ശേരി ഹൗസില്‍ ആദർശ് ദേവസ്യ എന്നിവരെയാണ് സൗത്ത് പൊലീസിന്റെ പിടിയിലായത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 4 പേർക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

കഫറ്റീരിയയില്‍ ഭക്ഷണം കഴിക്കാനെത്തിയ ലീനയും മുൻസുഹൃത്തും തമ്മില്‍ വാക്കുതർക്കവും കയ്യാങ്കളിയുമുണ്ടായി. മദ്യലഹരിയിലായിരുന്ന യുവതിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം പിന്നീട് സംഘർഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘം എത്തിയ കാറിന്റെ ചില്ല് ഒരാള്‍ പൊട്ടിക്കുകയും ചെയ്തതോടെ ലീന പനമ്പിള്ളി നഗറില്‍ തന്നെ ഉണ്ടായിരുന്ന യുവാക്കളെ കൂട്ടിയെത്തി അക്രമം നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബേസ് ബോള്‍ ബാറ്റ്, ഇരുമ്ബുവടി എന്നിവ ഉപയോഗിച്ചുള്ള അടിയേറ്റു കടയുടമ ഫോർട്ട്കൊച്ചി സ്വദേശി അമൻ അഷ്കറിനും പാർട്ണർക്കും സുഹൃത്തിനും രണ്ടു ജീവനക്കാർക്കും പരിക്കേറ്റു. കടയിലെ സാധനസാമഗ്രികളും തല്ലിത്തകർത്തു. 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നു പൊലീസ് പറയുന്നു. സ്ഥലത്തെത്തിയ സൗത്ത് പൊലീസ് ലീന ഉള്‍പ്പെടെ 4 പേരെ പിടികൂടി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.