
കൊച്ചി: പനമ്പിള്ളി നഗറില്‍ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ സംസ്‌കാരം ഇന്ന്. പനമ്പിള്ളിനഗറില്‍ നടുറോഡിലേക്ക് വലിച്ചെറിഞ്ഞ നവജാത ശിശുവിന്റെ സംസ്‌കാരം ഇന്ന് രാവിലെ 10 ന് പച്ചാളം ശ്മശാനത്തിലാണ് നടക്കുക. പൊലീസാണ് മൃതദേഹം സംസ്‌കരിക്കുന്നത്.
കേസില്‍ പ്രതിയായ അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം മാത്രം കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. അതിനിടെ കുഞ്ഞിന്റെ ഡിഎന്‍എ സാമ്ബിള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും. എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയിലുള്ള പ്രതിയായ അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടു. എങ്കിലും മാനസികനില പൂര്‍ണമായും ശരിയായതിന് ശേഷം കസ്റ്റഡിയില്‍ വാങ്ങിയാല്‍ മതി എന്നാണ് പൊലീസിന്റെ തീരുമാനം.
കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സമയത്ത് തന്നെ ഡിഎന്‍എ പരിശോധനയ്ക്കുള്ള സാമ്ബിള്‍ പൊലീസിന് കൈമാറിയിരുന്നു.
യുവതിയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം ആവശ്യമെങ്കില്‍ മാത്രം ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസിന്റെ തീരുമാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group