
കൊച്ചി: കൊച്ചി മരടിൽ വിവാഹ റിസപ്ഷനിടെ സുഹൃത്തുക്കൾ ഒരുക്കിയ സർപ്രൈസ് വധുവിനെ ആശുപത്രിയിലാക്കി.സുഹൃത്തുക്കൾ ഗുണ്ട് പൊട്ടിച്ചതിന് പിന്നാലെ ശബ്ദം താങ്ങാനാകാതെ അവശയായിവീണ് നവ വധു.
വിവാഹ റിസപ്ഷനായി സ്വീകരണ വേദിയിലേക്ക് എത്തിയപ്പോഴാണ് സുഹൃത്തുക്കൾ സർപ്രൈസായി ഗുണ്ട് അടക്കമുള്ളവ പൊട്ടിച്ചത്.
പിന്നാലെ രാത്രി ഏഴരയോടെ വധുവിനെ വിവാഹവാഹനത്തിൽ കയറ്റി തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ച് ഡ്രിപ്പ് ഇട്ടു. ഡ്രിപ്പ് ഇട്ടതോടെ വധുവിന്റെ ആരോഗ്യനില ശരിയായി, തുടർന്ന് വീണ്ടും റിസപ്ഷൻ ഹാളിലേക്ക് വരനൊപ്പം തിരിച്ചുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


