
കൊച്ചി: കൊച്ചിയിൽ എം പരിവാഹൻ ആപ്പിന്റെ പേരിൽ തട്ടിപ്പ്. ഓൺലൈൻ തട്ടിപ്പിൽ കൊച്ചി തൃക്കാക്കര സ്വദേശിക്ക് 1,79,000 രൂപ നഷ്ടമായി. അമിതവേഗത്തിന് 500 രൂപ പിഴയടക്കണെമെന്ന സന്ദേശമാണ് കൊച്ചി സ്വദേശിക്ക് ലഭിച്ചത്. സന്ദേശത്തിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തതും പണം നഷ്ടമായി.
പിഴ ഒടുക്കിയില്ലെങ്കിൽ അമിത പിഴ ഈടാക്കണമെന്ന് സന്ദേശത്തിൽ കണ്ടതോടെ പണമടയ്ക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുകയായിരുന്നു. ഉടൻ തന്നെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടു.
പിന്നീടാണ് തട്ടിപ്പാണെന്ന് മനസിലായത്. ഉടൻ സൈബർ പൊലീസിന്റെ 1930 നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്തു. സൈബർ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷനാണ് എം പരിവാഹൻ. ആപ്പിന്റെ പേരിൽ നേരത്തെയും തട്ടിപ്പ് നടന്നിരുന്നു. കോടികൾ തട്ടിയ കേസിൽ ഉത്തർപ്രദേശ് സ്വദേശികൾ പിടിയിലായിരുന്നു.



