കൊച്ചിക്കാരനായ ഈ ചെറുപ്പക്കാരൻ . പിൽക്കാലത്ത് മലയാളത്തിന്റെ മഹാനടനായി മാറി: സത്യൻ ഈ ചിത്രത്തിലെ ഉപനായകനും: ഹോളിവുഡ് സിനിമയിൽ ആദ്യമായി അഭിനയിക്കുന്ന മലയാളിയും ഇദേഹമാണ്: ആരാണ് ഈ നടൻ
കോട്ടയം: പെൻഡുലം എന്ന വാക്കിന് നാഴികമണിയുടെ നാക്ക് എന്നാണത്രെ
ശരിയായ വിവക്ഷ .
കാലമെന്ന അജ്ഞാത കാമുകനെ കൃത്യമായ വേഗതയോടെ അടയാളപ്പെടുത്തിക്കൊണ്ട്
പെൻഡുലം അങ്ങോട്ടും
ഇങ്ങോട്ടും നിരന്തരം ചലിച്ചുകൊണ്ടിരിക്കുമ്പോഴാണല്ലോ സമയമാം നദി
പുറകോട്ടുഴുകുന്നത് .
പെൻഡുലം എന്ന വാക്ക് മലയാളഭാഷയുടെ സംഭാവനയാണെന്ന് തോന്നുന്നില്ല.
ഈ പദം പോർച്ചുഗീസ് ഭാഷയിൽ നിന്നായിരിക്കാം മലയാളത്തിൽ എത്തിയതെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു .
സുഖദുഃഖങ്ങളുടെ ഋതുഭേദങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യ ജീവിതത്തിന്റെ ഗഹനമായ അവസ്ഥകളെ ഓർമ്മിപ്പിച്ചുകൊണ്ട് ശ്രീകുമാരൻ തമ്പി എഴുതിയ ഒരു പ്രശസ്ത ഗാനത്തിന്റെ വരികൾ പ്രിയവായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമെന്ന് കരുതട്ടെ ….
“സുഖമൊരു ബിന്ദൂ
ദുഃഖമൊരു ബിന്ദു
ബിന്ദുവിൽ നിന്നും
ബിന്ദുവിലേക്കൊരു
പെൻഡുലമാടുന്നു
ജീവിതം ഇതു ജീവിതം ….!
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടെമ്പിൾ ആർട്സിന്റെ ബാനറിൽ
1973 -ൽ പുറത്ത് വന്ന
“ഇതു മനുഷ്യനോ ” എന്ന ചിത്രത്തിലെ വളരെ പ്രശസ്തമായ ഈ ഗാനം ഓർമ്മയിലേക്ക് വരാൻ കാരണമായത് ഈ ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകനുമായ തോമസ് ബെർലി ഏതാനും ദിവസങ്ങൾക്ക് മുമ്പ് അന്തരിച്ച വാർത്ത പത്രത്തിലൂടെ
വായിച്ചറിഞ്ഞപ്പോഴാണ് .
തൊണ്ണൂറ്റി രണ്ടാം വയസ്സിൽ ഈ ലോകം വിട്ടുപോയ തോമസ് ബെർലിയെക്കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ ശരിക്കും അത്ഭുതപ്പെട്ടു പോയി .
1953 -ൽ പുറത്തുവന്ന “തിരമാല ”
എന്ന ചിത്രത്തിലെ നായകനായിരുന്നു തോമസ് ബെർളി കുരിശിങ്കൽ എന്ന കൊച്ചിക്കാരനായ ചെറുപ്പക്കാരൻ .
പിൽക്കാലത്ത് മലയാളത്തിന്റെ മഹാനടനായി മാറിയ സത്യൻ ഈ ചിത്രത്തിലെ ഉപനായകനും.
സിനിമയുടെ പരസ്യത്തിനായി പുറത്തുവന്ന നോട്ടീസുകളിൽ തോമസ് ബെർലിയുടെ
പേരാണ് ആദ്യം .
രണ്ടാമത്തെ പേരായിരുന്നു സത്യന്റേത് .
“തിരമാല ” എന്ന ചിത്രത്തിൽ അഭിനയിച്ചതിന്റെ ആവേശത്തിൽ തോമസ് ബെർലി ഹോളിവുഡിലെ പ്രശസ്തമായ ഓസ്കാർ അക്കാദമിക്ക് ഒരു കത്ത് അയക്കുന്നു.
കത്തിന് കൃത്യമായ മറുപടിയും വന്നു. ഈ കത്ത് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു
വഴിത്തിരിവായി മാറി.
അമേരിക്കയിലെ
കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ തിയേറ്റർ ആർട്സ് പഠനത്തിനായി അഡ്മിഷൻ അനുവദിച്ച കാര്യമായിരുന്നു
കത്തിലെ ഉള്ളടക്കം .
തോമസ് ബെർലി അങ്ങനെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ എത്തി .
യൂണിവേഴ്സിറ്റിയുടെ നേരെ
എതിർവശത്തായായിരുന്നു ലോകത്തെമ്പാടുമുള്ള സിനിമ പ്രേമികളുടെ വാഗ്ദത്തഭൂമിയായ ഹോളിവുഡ് .
യൂണിവേഴ്സിറ്റിയിലെ പഠനം തോമസ് ബെർലിയെ ഹോളിവുഡ്
സിനിമയിൽ എത്തിച്ചു.
1959 -ൽ പുറത്തിറങ്ങിയ
“നെവർ സോ ഫ്യൂ ” എന്ന ഹോളിവുഡ് ചിത്രത്തിൽ
ഒരു പ്രധാന വേഷം അഭിനയിക്കാൻ ഈ കൊച്ചിക്കാരന് ഭാഗ്യമുണ്ടായി.
ഒരുപക്ഷേ ഹോളിവുഡ് സിനിമയിൽ ആദ്യമായി അഭിനയിക്കുന്ന മലയാളി തോമസ് ബെർലി ആയിരിക്കും.
വിഖ്യാത നടൻ മർലൻ ബ്രാൻഡോയുമായി സൗഹൃദം ഉണ്ടായിരുന്ന തോമസ്സ് ബെർലിയെ ഒരിക്കൽ അദ്ദേഹം വീട്ടിലേക്ക് ക്ഷണിക്കുകയും ഒരുമിച്ചു ഭക്ഷണം കഴിച്ചതുമെല്ലാം ഈ പഴയ കഥാനായകൻ്റെ ജീവിതത്തിലെ അഭിമാനപൂർവ്വമായ നേട്ടങ്ങൾ .
വെളുത്തവന്റെ നാട്ടിൽ കറുത്തവന് പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞ തോമസ് ബെർലി പിന്നീട്
നാട്ടിലേക്ക് മടങ്ങി .
ചെമ്മീൻ കയറ്റുമതിയിലൂടെ ഒരു വലിയ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയെങ്കിലും ബെർലിയുടെ മനസ്സിനെ അപ്പോഴും സിനിമാമോഹം ഭ്രമണം ചെയ്യുന്നുണ്ടായിരുന്നു .
അങ്ങനെയാണ് 1973-ൽ
ടെമ്പിൾ ആർട്സിന്റെ ബാനറിൽ ഒരു മലയാള ചലച്ചിത്രം നിർമ്മിക്കാൻ അദ്ദേഹം മുന്നോട്ടു വരുന്നത്.
ചിത്രത്തിന്റെ കഥ ,തിരക്കഥ, നിർമ്മാണം ,സംവിധാനം എല്ലാം നിർവഹിച്ചത് ഈ സാഹസിക മനുഷ്യൻ തന്നെ .
ശ്രീകുമാരൻ തമ്പി – അർജുനൻ ടീമായിരുന്നു ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കിയത് .
സുഖമൊരു ബിന്ദു
ദുഃഖമൊരു ബിന്ദു…..”
( യേശുദാസ് , ബി വസന്ത )
“പകൽവിളക്കണയുന്നു
പടിഞ്ഞാറ് രക്തം ചിതറുന്നു …”
(പി ജയചന്ദ്രൻ )
“ഹൃദയവീണതൻ മൃദുല തന്ത്രിയിൽ … ”
(യേശുദാസ് )
“പറവകൾ ഇണപ്പറവകൾ …..”
(യേശുദാസ് )
എന്നിവയായിരുന്നു ചിത്രത്തിലെ
മറ്റു ഗാനങ്ങൾ .
ഇതിൽ “സുഖമൊരു ബിന്ദു
ദുഃഖമൊരു ബിന്ദു ….”
എന്ന ഗാനം സൂപ്പർ ഹിറ്റായി സംഗീത പ്രേമികളുടെ ചുണ്ടുകളിൽ ഇപ്പോഴും
തത്തിക്കളിക്കുന്നു .
1975- ൽ പ്രേംനസീറിനെ നായകനാക്കി
“വെള്ളരിക്കാപട്ടണം ” എന്നൊരു ചിത്രം കൂടി അദ്ദേഹം നിർമ്മിച്ച് സംവിധാനം ചെയ്യുകയുണ്ടായി.
ഈ ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം, സംഗീത സംവിധാനം എന്നിവയെല്ലാം തോമസ് ബെർലി തന്നെയാണ് നിർവ്വഹിച്ചത്.
നെൽസൺ എന്നൊരു
പുതുമുഖമായിരുന്നു സിനിമയിൽ പാട്ടുകൾ എഴുതിയത്.
“ഹേമന്ത കാലം വന്നണഞ്ഞാലും …. ”
(യേശുദാസ്)
“രോമാഞ്ചം പൂത്തിറങ്ങും..”
(യേശുദാസ്)
“മംഗളങ്ങൾ നേരുന്നിതാ… ”
( ഉണ്ണിമേനോൻ , ലതിക,
സി ഒ ആൻ്റോ )
എന്നിങ്ങനെ മൂന്ന് ഗാനങ്ങൾക്ക് സംഗീതം പകരാനും തോമസ് ബെർളിക്ക് കഴിഞ്ഞു .
ചിത്രം വലിയ സാമ്പത്തിക വിജയം നേടാഞ്ഞതിനാൽ ഗാനങ്ങളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
എങ്കിലും അദ്ദേഹം
നിർമ്മിച്ച “ഇതു മനുഷ്യനോ ” എന്ന ചിത്രത്തിലെ ഒരു ഗാനം ശ്രീകുമാരൻ തമ്പിയുടെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നു.
നാഴികമണിയുടെ സ്പന്ദനഗീതമായ പെൻഡുലത്തെ മലയാളഗാന ചരിത്രത്തിൽ ഉപയോഗിച്ച
ഏക കവി ശ്രീകുമാരൻ തമ്പിയാണ്.
സുഖവും ദുഃഖവും മനുഷ്യജീവിതത്തിന്റെ രണ്ട്
വ്യത്യസ്ത ഭാവങ്ങളാണല്ലോ.
ഒരുതരത്തിൽ അല്ലെങ്കിൽ
മറ്റൊരു തരത്തിൽ
ഈ അവസ്ഥയിലൂടെ കടന്നു പോകാത്തവർ വിരളം .
ഈ സാരസ്വതരഹസ്യത്തെ ഒരു പെൻഡുലമായി കാണുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കവി ശ്രീകുമാരൻ തമ്പി .
അതുകൊണ്ടുതന്നെയായിരിക്കണം സുഖങ്ങളും ദുഃഖങ്ങളും ഏറെ അനുഭവിച്ചിട്ടുള്ള പ്രിയകവി തന്റെ ആത്മകഥയ്ക്ക്
“ജീവിതം ഒരു പെൻഡുലം ”
എന്ന പേരിട്ടത്.
“മാതൃഭൂമി ” വാരികയിലൂടെ ഒട്ടേറെ വായനക്കാരെ ആകർഷിച്ച ,
വയലാർ അവാർഡ് നേടിയ ആത്മകഥക്കും പ്രിയഗാനത്തിനും
പെൻഡുലം ഒരു മൂകസാക്ഷി