
എറണാകുളം : കപ്പല്‍ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നത് എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പതിനായിരക്കണക്കിന് മത്സ്യതൊഴിലാളികളും അനുബന്ധ തൊഴിലാളികളും അവരെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുമാണ്.
കേരളത്തിലാകമാനം ഇതിന് ശേഷം തീരദേശ ജനത കടുത്ത പട്ടിണിയിലും ആശങ്കയിലുമാണ്.കപ്പല്‍ ദുരന്തവുമായി ബന്ധപ്പെട്ടുണ്ടായ വസ്തുതകളെ ശാസ്ത്രീതമായും മനുഷ്യത്വപരമായും സമീപിക്കുവാനും തൊഴില്‍രഹിതരായി പട്ടിണി കിടക്കുന്ന കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നേടിത്തരുവാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.
ഇതാവട്ടെ മത്സ്യമേഖലയില്‍ ഉള്ളവര്‍ക്ക് മാത്രമായിരിക്കണം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ആരെയോ സംരക്ഷിക്കുന്നതിനും ഈ മേഖലയില്‍ അല്ലാത്തവരെ സഹായിക്കുന്നതിനും വേണ്ടിയുള്ള ഗൂഢാലോചനയാണെന്ന്

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംശയിക്കേണ്ടിയിരിക്കുന്നു.മത്സ്യതൊഴിലാളികളുടെ നല്ലകാലം മണ്‍സൂണ്‍ കാലഘട്ടമാണ്. അവരുടെ ജീവിത പ്രയാസങ്ങള്‍ മാറുന്ന കാലഘട്ടം. കടങ്ങളും കഷ്ടപ്പാടുകളും തീരുന്ന കാലം. ഈ സമയത്ത് ഉണ്ടായ കപ്പല്‍ ദുരന്തം മത്സ്യമേഖലയെ ആകെ തകര്‍ത്തിരിക്കുന്നു. കപ്പലിലെ കണ്ടെയ്‌നറുകളില്‍ നിന്നും കടലില്‍ വ്യാപിക്കുവാന്‍ ഇടയുള്ള രാസമാലിന്യങ്ങളും വിഷാംശമുള്ള വസ്തുക്കളും ഒട്ടേറെ കടല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇതിന് സര്‍ക്കാര്‍ ശാസ്ത്രീയമായും സാമൂഹ്യമായും പരിഹാരം കാണുകയാണ് വേണ്ടത്.
ഫിഷറീസ് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പറഞ്ഞത് ആശ്വാസകരമായ ധനസഹായം ഉടന്‍ നല്‍കുമെന്നാണ്. എന്നാല്‍ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം നിരാശജനകവും മത്സ്യതൊഴിലാളികള്‍ക്ക് അപമാനകരവുമാണ്. ആറ് കിലോ അരിയും 1000 രൂപയും എന്നത് പിച്ച നല്‍കുന്ന ഔദാര്യം പോലെയാണ്. ഇത് മത്സ്യതൊഴിലാളികള്‍ക്ക് വേണ്ട. മത്സ്യതൊഴിലാളി കോണ്‍ഗ്രസ്സ് അനുഭാവികളായ ആരും ഇത് സ്വീകരിക്കില്ല.നാട് മുഴുവന്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ടപ്പോള്‍ സ്വന്തം ജീവന്‍പോലും വകവെക്കാതെരക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യതൊഴിലാളികള്‍ക്ക് അന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 3000 രൂപയുടെ പാരിതോഷികം തിരികെ നല്‍കിയവരാണ് കേരളത്തിലെ മത്സ്യതൊഴിലാളികള്‍ എന്ന് ഓര്‍ക്കണം.
”സമൂഹത്തിന് വേണ്ടി ചെയ്തത് ജീവകാരുണ്യ സേവനമാണ്. അതിന് സമ്മാനവും പ്രതിഫലവും വേണ്ട”. എന്ന് പ്രഖ്യാപിച്ചവരാണ് മത്സ്യതൊഴിലാളി സമൂഹം. ഈ സമൂഹമാണ് ഇന്ന് സമാനതകള്‍ ഇല്ലാത്ത ദുരന്തം നേരിടേണ്ടി വന്നിരിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് വെറും പിച്ചക്കാശും ഒരു കിറ്റ് അരിയും. ഇത് ഞങ്ങളെ അപമാനിക്കലാണ്. ഒരിക്കലും പൊറുക്കില്ല ഈ അപമാനം ഞങ്ങള്‍.ഇപ്പോഴത്തെ പ്രതിസന്ധി കേരളക്കര മുഴുവന്‍ ബാധിച്ചിരിക്കുകയാണ്. കപ്പല്‍ ദുരന്തത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുറന്ന മനസ്സോടെ വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം.
കാര്‍ഗോ കപ്പലില്‍ ഉണ്ടായിരുന്ന കണ്ടെയ്‌നറുകളില്‍ എന്തെല്ലാം രാസവസ്തുക്കളും അപകടകരമായ വിഷാംശമുള്ളവയും ഉണ്ടെന്ന് സര്‍ക്കാര്‍ വ്യക്തത വരുത്തണം. മാരകമായ രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകളില്‍ ഏതു രാസവസ്തുക്കള്‍ ആണെന്ന് തീരദേശ ജനങ്ങള്‍ക്ക് ഒന്നാകെ അറിയാന്‍ ആകാംക്ഷയുണ്ട്..ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരു ‘ബ്ലൂ പേപ്പര്‍’ (Blue Paper) പുറപ്പെടുവിക്കണം.മത്സ്യതൊഴിലാളികളുടെ ജീവന് അപകടകരമാംവിധം എന്തെങ്കിലും വസ്തുക്കള്‍ ഉണ്ടോ, മത്സ്യസമ്ബത്തിനെ ബാധിക്കുന്ന സാഹചര്യമുണ്ടോ, ഈ കാര്യങ്ങള്‍ കേരള സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും ചേര്‍ന്ന് ഉടനെ പുറത്ത് വിടണം.ടൂറിസം മേഖലയ്ക്ക് കനത്ത നഷ്ട സംഭവിച്ചുവെന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താകുറിപ്പ് മത്സ്യതൊഴിലാളികളെ അത്ഭുപ്പെടുത്തി.
ഈ പ്രഖ്യാപനത്തിന് പിന്നില്‍ ഗൂഢോദ്ദേശമുണ്ടെന്ന്് സംശയിക്കുന്നു. കപ്പല്‍ കമ്ബനിയില്‍ കിട്ടുന്ന നഷ്ടപരിഹാരം മത്സ്യതൊഴികള്‍ അല്ലാത്ത മറ്റു മേഖലകളിലേക്ക് വകമാറ്റപ്പെടുന്നതിന് വേണ്ടിയുള്ള ഗൂഢോദ്ദേശമാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഇത് ഒരു കാരണവശാലും അംഗീകരിക്കില്ല. നഷ്ടമുണ്ടായിരിക്കുന്നത് മത്സ്യതൊഴിലാളികള്‍ക്കും തീരദേശ ജനതക്കും ഒപ്പം അനുബന്ധ തൊഴിലാളികള്‍ക്കും മാത്രമാണ്. ഇതിലേക്ക് ടൂറിസം മേഖലയെ കൊണ്ട് വന്ന് മത്സ്യതൊഴിലാളികളുടെ പിച്ചചട്ടിയില്‍ കയ്യിട്ട് വാരാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രതിഷേധം സര്‍ക്കാര്‍ നേരിടേണ്ടി വരും.മത്സ്യതൊഴിലാളികള്‍ക്കും തീരദേശജനതക്കും ഈ ദുരന്തത്തിന്റെ പേരില്‍ അര്‍ഹമായ നഷ്ടപരിഹാരവും നീതിയും ലഭിക്കുന്നതിന് വേണ്ടി കോടതിയെ സമീപിക്കുവാന്‍ മത്സ്യതൊഴിലാളി കോണ്‍ഗ്രസ്സ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കോര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ കൂടിയായ ടി.എന്‍. പ്രതാപനെ അധികാരപ്പെടുത്തിയിരിക്കുകയാണ്