അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് മലിനീകരണ വിഷയം പരിശോധിക്കുവാൻ മെമ്പറിന്റെ നേതൃത്വത്തിൽ പരിശോധന;പരിശോധനയിൽ അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തി;കേസെടുത്ത് എക്സൈസ്

Spread the love

കൊച്ചി: പെരുമ്പാവൂർ വാഴക്കുളം കീൻപുരത്ത് അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് നിന്ന് അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശി ഫർമാൻ ജിയ എന്നയാൾക്കെതിരെ കുന്നത്തുനാട് എക്സൈസ് കേസെടുത്തു.

video
play-sharp-fill

എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു. വാഴക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിൽ ഈ പ്രദേശത്തെ മലിനീകരണ വിഷയം പരിശോധിക്കുവാൻ എത്തിയപ്പോഴാണ് കഞ്ചാവ് ചെടികൾ ശ്രദ്ധയിൽപ്പെട്ടത്.

ഉടൻതന്നെ കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ വിവരം അറിയിച്ചു. സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്‍റെ നേതൃത്വത്തിലുള്ള സംഘം എത്തി പരിശോധന നടത്തിയപ്പോഴാണ് വിവിധ ഉയരങ്ങളിലുള്ള അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group