കൊച്ചിടവട്ടം സി.പി ഐ എം ബ്രാഞ്ചിന്റെയും, ഡിവൈഎഫ്ഐയുടേയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനവും, പഠനോപകരണ വിതരണവും നടത്തി

Spread the love

സ്വന്തം ലേഖകൻ

കുമരകം: കൊച്ചിടവട്ടം സി.പി ഐ എം ബ്രാഞ്ചിന്റെയും, ഡിവൈഎഫ്ഐയുടേയും സംയുക്ത ആഭിമുഖ്യത്തിൽ കുമരകത്ത് വച്ച് വിദ്യാഭ്യാസ അവാർഡ് ദാനവും, പഠനോപകരണ വിതരണവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ചടങ്ങ് ഉദ്ഘാടന ചെയ്തു.

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി വിൽ എക്സൈസ് ഓഫീസർ നിഫി ജേക്കബ് വിമുക്തി – മോട്ടിവേഷൻ ക്ലാസ്സ് നയിച്ചു. S. S. L.C , +2 പരീക്ഷകളിൽ ഉന്നതവിജയം വരിച്ച കുട്ടികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥികൾക്ക് പഠനോ പകരണ വിതരണവും നടത്തി. സി.പി ഐ എം ലോക്കൽ കമ്മറ്റിയംഗം കെ എൻ പ്രസാദ്, സി.പി ഐ എം) മാർക്കറ്റ് ബ്രാഞ്ച് സെക്രട്ടറി കെ.ജി ബിനു ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി കെ ആർ അഖിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.യൂണിറ്റ് പ്രസിഡന്റ് നിബിൻ ഷാജി അദ്ധ്യക്ഷത വഹിച്ചു . കൊച്ചിടവ ട്ടം ബ്രാഞ്ച് സെക്രട്ടറി കെ.ആർ രാജേഷ് സ്വഗതവും, വിജേഷ് വിജയൻ നന്ദിയും പറഞ്ഞു