പിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമം;മകളെയും വാക്കത്തി കൊണ്ട് ആക്രമിച്ചു; മുവാറ്റുപുഴ പൊലീസ് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്തു

Spread the love

കൊച്ചി: അകന്ന് കഴിയുന്ന ഭാര്യയെ വീട്ടിൽ കയറി വെട്ടി കൊലപെടുത്താൻ ശ്രമിച്ചയാൾ പിടിയിലായി. മുവാറ്റുപുഴ മുടവൂർ തവള കവല ഭാഗത്ത്‌ തോളൻ കരയിൽ (കാപ്പിൽ പുത്തൻപുരയിൽ) വീട്ടിൽ സജീവ് (56)നെയാണ് മുവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

video
play-sharp-fill

പ്രതി രാവിലെ മുടവൂർ ഉള്ള വീട്ടിൽ എത്തി ഭാര്യയെയും തടയാൻ എത്തിയ മകളെയും വാക്കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവം നടന്ന ഉടനെ അന്വേഷണം വ്യാപിപ്പിച്ച മുവാറ്റുപുഴ പൊലീസ് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്തു.

അന്വേഷണ സംഘത്തിൽ എസ്.ഐമാരായ എം.വി ദിലീപ് കുമാർ, പി.സി ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിബിൽ മോഹൻ, ഹാരിസ് എച്ച്, സന്ദീപ് ബാബു, കെ.പി നിസാർ, സന്ദീപ് പ്രഭാകർ, കെ.ടി നിജാസ്, വിനോയ് കക്കാട്ടുകുടി, ശ്രീജു രാജൻ, എസ്.എം ബഷീറ എന്നിവരുമുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group