കൊച്ചിയിൽ മദ്യലഹരിയിൽ യുവാവിന്റെ മരണപ്പാച്ചിൽ;നാല് കാറുകളെ ഇടിച്ചു തെറിപ്പിച്ചു

Spread the love

കൊച്ചി:എംജി റോഡില്‍ മദ്യലഹരിയിൽ കാറുമായി യുവാവിന്റെ മരണപ്പാച്ചിൽ. കൊച്ചി എംജി റോഡിൽ പള്ളിമുക്കിനു സമീപം വച്ച് റോഡരികിൽ നിർത്തിയിട്ടിരുന്ന നാലു കാറുകൾ ഇയാള്‍ ഇടിച്ചു തെറിപ്പിച്ചു.

video
play-sharp-fill

കാറോടിച്ചിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശി നിജീഷ് നജീബിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ അലക്ഷ്യമായി വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തു.

കഴിഞ്ഞ ദിവസം രാത്രി 11.20നായിരുന്നു സംഭവം. കൊച്ചിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം എംജി റോഡിലുള്ള ബാറിൽ നിന്ന് മദ്യപിച്ച യുവാവ് താമസ സ്ഥലമായ എറണാകുളം നോർത്തിലേക്ക് പോകേണ്ടതിനു പകരം പോയത് സൗത്തിലേക്കായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ, മുൻപിലുണ്ടായിരുന്ന ഒരു കണ്ടെയ്നർ ലോറിയെ ഇടതുവശത്തു കൂടി മറികടക്കുന്നതിനിടെ വശങ്ങളിൽ പാർക്ക് ചെയ്തിരുന്ന കാറുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.