ചരിത്രം കുറിക്കാന്‍ സിയാല്‍; യാത്രക്കാര്‍ക്കായി ഹൈഡ്രജന്‍ ബസുകള്‍ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളം

Spread the love

നെ ടുമ്പാശേരി: വിമാനയാത്രക്കാർക്കായി ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാൻ സിയാൽ.

video
play-sharp-fill

ഇതിനായി കേരള ഹൈഡ്രജന്‍ വാലി ഫൗണ്ടേഷനെ പ്രതിനിധീകരിച്ച്‌ വൈദ്യുതി മന്ത്രിയും അനെര്‍ട്ട് ഭരണസമിതി ചെയര്‍മാനുമായ കെ. കൃഷ്ണന്‍കുട്ടിയും സിയാല്‍ ഡയറക്ടറും മന്ത്രിയുമായ അഡ്വ. പി. രാജീവും ധാരണാപത്രം കൈമാറി.

കേരള ഹൈഡ്രജന്‍ വാലി പദ്ധതിയുടെ ഭാഗമായി കൊച്ചി വിമാനത്താവളത്തില്‍ മൂന്ന് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഇലക്‌ട്രിക് ബസുകള്‍ അവതരിപ്പിക്കും. ബസുകള്‍ വാങ്ങുന്നതിനായി ഓരോ ബസിനും പരമാവധി 2.90 കോടി രൂപ വീതം 8.7 കോടി രൂപയുടെ ധനസഹായം കേരള എച്ച്‌.വി.ഐ.സി ഫൗണ്ടേഷന്‍ നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വര്‍ഷത്തിനകം ബസുകള്‍ വാങ്ങാനാണ് ലക്ഷ്യമിടുന്നത്. ബസുകളുടെ ഉടമസ്ഥാവകാശം സിയാലിനായിരിക്കും.