എടത്തലയിൽ സ്‌കൂൾ ബസിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Spread the love

കൊച്ചി: ആലുവ എടത്തല എസ്.ഒ.എസിന് സമീപം വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പുക്കാട്ടുപടി വള്ളത്തോൾ സ്മാരക ലൈബ്രറിയ്ക്ക് സമീപം പുറമഠത്തിൽ അജിൻ ബിജു (18) ആണ് മരിച്ചത്.

video
play-sharp-fill

എസ്.ഒ.എസിന് സമീപം അജിൻ ഓടിച്ചിരുന്ന ബൈക്ക് ഒരു സ്കൂൾ ബസിൽ തട്ടി സ്വകാര്യ ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

അസീസി തെരേസിയൻ അക്കാദമി വിദ്യാർത്ഥിയാണ് അജിൻ. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പുക്കാട്ടുപടി സെൻ്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടത്തി. അഛൻ: ബിജു വർഗീസ്. അമ്മ: ഷെറിൻ. സഹോദരി: എയ്ഞ്ചല ബിജു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group