യുവാവ് വഴിയിൽ വെച്ച് അപമാനിച്ചതിൽ മനംനൊന്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കിയ സംഭവം ;  ആത്മഹത്യ പ്രേരണയിൽ പ്രതിയായ യുവാവിന് 10 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി

Spread the love

സ്വന്തം ലേഖകൻ 

കൊച്ചി: യുവാവ് വഴിയിൽ വെച്ച് അപമാനിച്ചതിൽ മനംനൊന്ത് കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കിയ കേസിൽ, ആത്മഹത്യ പ്രേരണയിൽ പ്രതിയായ യുവാവിന് 10 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി.

കങ്ങരപ്പടി സ്വദേശി സിബിയെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. മറ്റ് മൂന്ന് വകുപ്പുകളിൽ 8 വർഷവും തടവും പ്രതി അനുഭവിക്കണമെന്നും, 1,20,000 പിഴയൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 മാർച്ചിലാണ് പെൺകുട്ടി തീകൊളുത്തി ജീവനൊടുക്കിയത്. യുവാവ് വഴിയിൽ വെച്ച് അപമാനിച്ചതിൽ മനംനൊന്തായിരുന്നു ആത്മഹത്യ. പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്.