video
play-sharp-fill

കൊച്ചി നഗരം കുടിവെള്ളക്ഷാമത്തിലേക്ക്

കൊച്ചി നഗരം കുടിവെള്ളക്ഷാമത്തിലേക്ക്

Spread the love

കൊച്ചി :നഗരത്തിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി. ജില്ലയിലെ പല സ്‌ഥലങ്ങളിലും കഴിഞ്ഞ നാല് മാസമായി കുടിവെള്ളം കിട്ടാൻ ബുദ്ധിമുട്ടുണ്ട്.കൊച്ചി നഗരത്തിലെ പച്ചാളം, വടുതല, കലൂർ, ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളിലും വൈപ്പിൻ ഭാഗത്ത് എളങ്കുന്നപ്പുഴ, ഞാറക്കല്‍, എടവനക്കാട്, പള്ളിപ്പുറം പഞ്ചായത്തുകളിലെ വിവിധപ്രദേശങ്ങളിലും തൃക്കാക്കര ഭാഗത്ത്‌ തെങ്ങോട്, കളത്തിക്കുഴി, ഇടച്ചിറ, മനക്കക്കടവ്, പരിസരങ്ങളിലും തൃപ്പൂണിത്തുറ, ഏരൂർ നഗരസഭയിലെ പ്രദേശങ്ങള്‍ ഉദയംപേരൂർ പഞ്ചായത്തിന്‍റെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും നെട്ടൂർ, കുമ്ബളം, പനങ്ങാട് പ്രദേശങ്ങളിലും കളമശ്ശേരി ഭാഗത്ത്‌ നഗരസഭാപരിസരങ്ങള്‍ക്കു പുറമെ, കങ്ങരപ്പടി, തേവക്കല്‍, ആലങ്ങാട്, കളമശ്ശേരി,കരുമാല്ലൂർ, കുന്നുകര, ഏലൂർ നഗരസഭാ ഭാഗങ്ങളിലും പറവൂർ ഭാഗത്ത്‌ നോർത്ത് പറവൂർ നഗരസഭാ പ്രദേശങ്ങളിലും, കൊട്ടുവള്ളി, വരാപ്പുഴ, ഏഴിക്കര, ചേന്ദമംഗലം, വടക്കേക്കര, ചിറ്റാട്ടുകര,പുത്തൻവേലിക്കര എന്നീപഞ്ചായത്തുകളിലെ വിവിധപ്രദേശങ്ങളിലും കൊച്ചിഭാഗത്ത് പശ്ചിമകൊച്ചി, ചെല്ലാനം, കണ്ണമാലി, എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്.