video
play-sharp-fill

കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയില്‍ ഊബറിനെ കൂടി ഭാഗമാക്കും….! ആശയം ബെഹ്റയുടേത്; ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തില്‍

കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയില്‍ ഊബറിനെ കൂടി ഭാഗമാക്കും….! ആശയം ബെഹ്റയുടേത്; ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തില്‍

Spread the love

സ്വന്തം ലേഖിക

കൊച്ചി: വാട്ടര്‍ മെട്രോ പദ്ധതിയില്‍ ഊബര്‍ ബോട്ട് സര്‍വീസിനെ കൂടി ഭാഗമാക്കാന്‍ ആലോചന.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ലോക്‌നാഥ് ബെഹ്റയാണ് ഇത് സംബന്ധിച്ച പ്രൊപോസല്‍ മുന്നോട്ട് വെച്ചത്. ലോകത്തെ പല രാജ്യങ്ങളിലും ഊബര്‍ ബോട്ട് സര്‍വീസ് നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതൊക്കെ രീതിയിലാണ് ഓരോ രാജ്യത്തും ഇത് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കിയ ശേഷം കൊച്ചിക്ക് അനുയോജ്യമായ വിധത്തില്‍ സര്‍വീസ് എത്തിക്കാനാണ് ശ്രമം.

ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ തുടങ്ങി. മെട്രോയുടെ ഭാഗമായി കൊച്ചി നഗരത്തിലെ പൊതുഗതാഗ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനാണ് കെഎംആര്‍എല്‍ ശ്രമിക്കുന്നത്.

റോഡുകളില്‍ വര്‍ധിച്ച്‌ വരുന്ന വാഹനപ്പെരുപ്പം മൂലം മറ്റ് ഗതാഗത മാര്‍ഗങ്ങള്‍ ഒരുക്കാനാണ് ശ്രമം. ജലഗതാഗതത്തില്‍ സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഊബറിനെ എത്തിക്കാനുള്ള കെഎംആര്‍എല്ലിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ഊബര്‍ കമ്പനിയുമായി ഇത് സംബന്ധിച്ച്‌ പ്രാഥമിക ചര്‍ച്ച നടന്നതായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിലെ ഉന്നതന്‍ പ്രതികരിച്ചു.

വളരെ അനുകൂലമായാണ് ഊബര്‍ കമ്പനി കെഎംആര്‍എല്‍ എംഡിയോട് പ്രതികരിച്ചിരിക്കുന്നത്. ഓരോ രാജ്യത്തെയും യാത്രക്കാരുടെ സ്വഭാവമനുസരിച്ചാണ് ഊബര്‍ തങ്ങളുടെ സര്‍വീസുകള്‍ക്ക് രൂപം കൊടുക്കുന്നത്. അതിനാല്‍ തന്നെ കൊച്ചിയില്‍ പദ്ധതി എങ്ങിനെ യാഥാര്‍ത്ഥ്യമാക്കുമെന്നതടക്കം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഒരു യോഗം വിളിക്കണമെന്ന് ഊബര്‍ കമ്പനി ലോക്നാഥ് ബെഹ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഓരോ രാജ്യത്തെയും പ്രവര്‍ത്തന രീതി വിശദീകരിച്ച്‌ കൊച്ചിയില്‍ ഇതെങ്ങനെ എത്തിക്കാനാവുമെന്ന കാര്യത്തില്‍ ഇനിയുള്ള ചര്‍ച്ചകളില്‍ തീരുമാനം ഉണ്ടാകും.