കൊച്ചി വാട്ടര്‍ മെട്രോയില്‍ ജോലി നേടാം; പരീക്ഷയില്ല, അഭിമുഖം മാത്രം: 54500 വരെ ശമ്പളം, നവംബർ 20 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം

Spread the love

കൊച്ചി: കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫ്ലീറ്റ് മാനേജർ (മെയിന്റനൻസ്), മാനേജർ (ഫിനാൻസ്), മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, കണ്‍സള്‍ട്ടന്റ് (സിവില്‍) എന്നിവയാണ് ഒഴിവുകള്‍.

video
play-sharp-fill

താല്‍പ്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് 2025 നവംബർ 20 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.

 

ഫ്ലീറ്റ് മാനേജർ (മെയിന്റനൻസ്) തസ്തികയിലേക്ക് ഒരു ഒഴിവുണ്ട്. മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്സ്, നേവല്‍ ആർക്കിടെക്ചർ എന്നിവയിലേതെങ്കിലും ഡിഗ്രി/ഡിപ്ലോമയും എം ഇ ഒ ക്ലാസ് 1 അല്ലെങ്കില്‍ മാസ്റ്റർ സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 12 വർഷത്തെ ഷിപ്പ്‌യാർഡ് അല്ലെങ്കില്‍ കപ്പലുകളിലെ ഓപ്പറേഷൻസ് & മെയിന്റനൻസ് പരിചയം ആവശ്യമാണ്. വാട്ടർ മെട്രോ ബോട്ട്‌യാർഡിന്റെയും ഫ്ലീറ്റിന്റെയും മെയിന്റനൻസ് ചുമതലകള്‍ ഈ തസ്തികയിലുള്ളവർക്ക് ഉണ്ടായിരിക്കും. 29100-3%-54500 രൂപയാണ് ശമ്ബള സ്കെയില്‍. 2025 നവംബർ 1ന് 56 വയസ്സ് കവിയരുത്. തിരഞ്ഞെടുപ്പ് അഭിമുഖത്തിലൂടെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മാനേജർ (ഫിനാൻസ്) തസ്തികയിലേക്ക് ഒരു ഒഴിവാണ് ഉള്ളത്. സിഎ/ഐ സി ഡബ്ല്യു എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പൊതുമേഖലാ സ്ഥാപനങ്ങളിലോ പ്രമുഖ സ്വകാര്യ കമ്ബനികളിലോ ഫിനാൻസ് / അക്കൗണ്ട്സില്‍ കുറഞ്ഞത് 8 വർഷത്തെ പ്രവൃത്തിപരിചയം വേണം. അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുക, ബജറ്റ് നിയന്ത്രിക്കുക, ഫണ്ട് മാനേജ്മെന്റ് തുടങ്ങിയവയാണ് പ്രധാന ചുമതലകള്‍. E2 (20600-3%-46500) ഐ ഡ് എ 2007 പേ സ്കെയിലാണ് ശമ്ബളം. 2025 നവംബർ 1ന് 50 വയസ്സാണ് ഉയർന്ന പ്രായപരിധി. എഴുത്ത് പരീക്ഷയും/ അല്ലെങ്കില്‍ അഭിമുഖവും വഴിയാണ് തിരഞ്ഞെടുപ്പ്.

 

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയില്‍ ഒരു ഒഴിവുണ്ട്. മാർക്കറ്റിംഗ് പ്രധാന വിഷയമായി പഠിച്ച എം ബി എ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. വരുമാനം/വില്പന എന്നിവ കൈകാര്യം ചെയ്യുന്നതില്‍ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പുതിയ വരുമാന മാർഗ്ഗങ്ങള്‍ കണ്ടെത്തുക, പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നിവയാണ് പ്രധാന ഉത്തരവാദിത്തങ്ങള്‍. S1 (10750-3%-29000) ഐ ഡി എ 2007 പേ സ്കെയിലാണ് ശമ്ബളം. 2025 നവംബർ 1ന് 35 വയസ്സാണ് ഉയർന്ന പ്രായപരിധി. തിരഞ്ഞെടുപ്പ് അഭിമുഖത്തിലൂടെയാണ്.

 

കണ്‍സള്‍ട്ടന്റ് (സിവില്‍) തസ്തികയില്‍ ഒരു ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദമോ തത്തുല്യ യോഗ്യതയോ ആവശ്യമാണ്. വലിയ നിർമ്മാണ പദ്ധതികള്‍ കൈകാര്യം ചെയ്ത 10-15 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കെ ഡബ്ല്യു എം എല്‍-ന്റെ സിവില്‍ നിർമ്മാണ പ്രവർത്തനങ്ങള്‍ ഏറ്റെടുക്കുക, പരിപാലിക്കുക എന്നിവയാണ് പ്രധാന ചുമതലകള്‍. പ്രതിമാസം 69,000 രൂപ ഏകീകൃത ശമ്ബളമായി ലഭിക്കും. 2025 നവംബർ 1ന് 63 വയസ്സ് കവിയരുത്. തിരഞ്ഞെടുപ്പ് അഭിമുഖത്തിലൂടെയാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്. സംവരണ നിയമങ്ങള്‍ക്കനുസരിച്ച്‌ പ്രായപരിധിയില്‍ ഇളവുകള്‍ ലഭ്യമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് -https://kochimetro.org/careers/site_media/notifications/196.pdf