ജലഗതാഗതവും കരഗതാഗതവും സംയോജിപ്പിച്ച അപൂര്‍വ മാതൃക; കൊച്ചി വാട്ടര്‍ മെട്രോക്ക് അന്താരാഷ്ട്ര അംഗീകാരം പ്രഖ്യാപിച്ച്‌ ന്യൂയോര്‍ക്ക് ആസ്ഥാനമായ ഐടിഡിപി

Spread the love

കൊച്ചി: 2026 ലെ സുസ്ഥിര ഗതാഗത അവാര്‍ഡ്‌ പ്രഖ്യാപനത്തില്‍ കൊച്ചി വാട്ടര്‍ മെട്രോക്ക് പ്രത്യേക പരാമര്‍ശം.

video
play-sharp-fill

നഗര ഗതാഗത രംഗത്തെ നവീകരണങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന അവാർഡാണ് ഇത്.
ആഗോള തലത്തില്‍ പരിസ്ഥിതി സൗഹൃദ ഗതാഗത പദ്ധതികളെ പരിഗണിക്കുന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്റ് ഡവലപ്‌മെന്റ് പോളിസി (Institute for Transportation and Development Policy ITDP) ആണ് ഈ അംഗീകാരം പ്രഖ്യാപിച്ചത്.

2026ലെ പ്രധാന പുരസ്‌കാരം ബ്രസീലിലെ സാല്‍വഡോര്‍ നഗരത്തിനാണ് ലഭിച്ചത്. ബസ് റാപിഡ് ട്രാന്‍സിറ്റ് ശൃംഖല വിപുലീകരിച്ചതിലൂടെയുള്ള നേട്ടങ്ങളാണ് സാല്‍വഡോറിനെ അവാര്‍ഡിന് അര്‍ഹരാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ജലഗതാഗതവും കരഗതാഗതവും സംയോജിപ്പിച്ച അപൂര്‍വ മാതൃകയെന്ന നിലയിലാണ് കൊച്ചി വാട്ടര്‍ മെട്രോയെ ജൂറി പ്രത്യേകം പരിഗണിച്ചത്.
2023ല്‍ പ്രവര്‍ത്തനം ആരംഭിച്ച കൊച്ചി വാട്ടര്‍ മെട്രോ, ഇന്ത്യയിലെ ആദ്യ സംയോജിത ജലഗതാഗത സംവിധാനമാണ്.

കൊച്ചി നഗരത്തിന് ചുറ്റുമുള്ള പത്ത് ദ്വീപുകളെ നഗരഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പദ്ധതിയില്‍ ഇലക്‌ട്രിക്‌ഹൈബ്രിഡ് ബോട്ടുകളാണ് ഉപയോഗിക്കുന്നത്. മെട്രോ റെയില്‍, ബസ് സര്‍വീസുകള്‍, സൈക്ലിംഗ് സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധിപ്പിച്ചാണ് ഈ ജലഗതാഗത ശൃംഖല പ്രവര്‍ത്തിക്കുന്നത്.