play-sharp-fill
ട്രാന്‍സ്‌ഫോമര്‍ മോഷ്ടിച്ച്‌ പെട്ടി ഓട്ടോയില്‍ കടത്താന്‍ ശ്രമം; മോഷ്ടാക്കളെ  പിടികൂടി നാട്ടുകാര്‍; സംഭവത്തില്‍ കൂടുതല്‍  അന്വേഷണം ആരംഭിച്ചു

ട്രാന്‍സ്‌ഫോമര്‍ മോഷ്ടിച്ച്‌ പെട്ടി ഓട്ടോയില്‍ കടത്താന്‍ ശ്രമം; മോഷ്ടാക്കളെ പിടികൂടി നാട്ടുകാര്‍; സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖിക

കൊച്ചി: ട്രാന്‍സ്‌ഫോമര്‍ മോഷ്ടിച്ച്‌ പെട്ടി ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച മോഷ്ടാക്കളെ പിടികൂടി നാട്ടുകാര്‍.


കൊല്‍ക്കത്ത സ്വദേശി മുഹമ്മദ് റൂബല്‍ മൊല്ലയാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടിയിലായത്.
വിഷുദിനത്തിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലര്‍ച്ചെ 3.30-ഓടെ ചേരാനല്ലൂര്‍ കെഎസ്‌ഇബി ഓഫീസിന് മുന്നിലായാണ് സംഭവം നടക്കുന്നത്. ഇടയക്കുന്നം പാലത്തിന് സമീപമുള്ള കെഎസ്‌ഇബി ഓഫീസിന് മുന്നില്‍ ഏതാനും ദിവസങ്ങളായി വെച്ചിരുന്ന ട്രാന്‍സ്‌ഫോമറാണ് മോഷ്ടിച്ച്‌ കടത്താന്‍ ശ്രമിച്ചത്.

സംഭവ സ്ഥലത്ത് നിന്നും പെട്ടി ഓട്ടോയില്‍ ട്രാന്‍സഫോമര്‍ കയറ്റി കടത്തിക്കൊണ്ട് പോകുന്നതിനിടിയിലാണ് നാട്ടുകാര്‍ ഇവരെ ചോദ്യം ചെയ്തത്.

എന്നാല്‍ ഇത് വകവെയ്‌ക്കാതെ വാഹനം ഓടിച്ച്‌ നിര്‍ത്താതെ വേഗത്തില്‍ പാഞ്ഞതോടെ നാട്ടുകാര്‍ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഈ സമയം തന്നെ കെഎസ്‌ഇബിയില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഓവര്‍സീയര്‍ ജോണ്‍സണ്‍, സാജു മാത്യു എന്നിവര്‍ വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെട്ടി ഓട്ടോറിക്ഷ ഇയാളുടെ സ്വന്തമാണോ മോഷ്ടിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.