video
play-sharp-fill
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; എറണാകുളം രാമേശ്വരം സ്‌പെഷ്യൽ ട്രെയിൻ ഈ മാസം ഒൻപത് മുതൽ ഓടിതുടങ്ങും

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; എറണാകുളം രാമേശ്വരം സ്‌പെഷ്യൽ ട്രെയിൻ ഈ മാസം ഒൻപത് മുതൽ ഓടിതുടങ്ങും

 

സ്വന്തം ലേഖിക

കൊച്ചി: എറണാകുളം- രാമേശ്വരം സ്പെഷ്യൽ ട്രെയിൻ ഈ മാസം ഒൻപത് മുതൽ ഓടിതുടങ്ങും. ഫെബ്രുവരി 27 വരെയാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നത്. പ്രശസ്തമായ പാമ്പൻ പാലം, രാമേശ്വരം ക്ഷേത്രം, ധനുഷ്‌കോടി, എപിജെ അബ്ദുൽ കലാം സ്മാരകം എന്നിവ സന്ദർശിക്കാനുള്ള അവസരം ഒരുക്കുന്ന തരത്തിലാണ് ഈ ട്രെയിൻ സർവീസ്.

ഒൻപതിന് രാത്രി ഏഴ് മണിക്ക് എറണാകുളത്ത് നിന്ന് യാത്ര പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 7.30ന് രാമേശ്വരത്ത് എത്തിച്ചേരും. ഈ ട്രെയിൻ സർവീസ് പഴനി, മധുര മീനാക്ഷി ക്ഷേത്രം, ഏർവാടി ദർഗ എന്നിവിടങ്ങളിലേക്കുള്ള തീർത്ഥാടകർക്കും ഏറെ സൗകര്യപ്രദമാകുന്ന ഒന്നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാമേശ്വരത്ത് നിന്ന് വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്കാണ് ട്രെയിൻ എറണാകുളത്തേക്ക് പുറപ്പെടുക. ശനിയാഴ്ച രാവിലെ 4.30ന് ട്രെയിൻ എറണാകുളത്ത് എത്തിച്ചേരും. എറണാകുളത്തു നിന്നു രാമേശ്വരം വരെയുള്ള സ്ലീപ്പർ ടിക്കറ്റിന് 420 രൂപയും തേഡ് എസിക്ക് 1150 രൂപയുമാണ് ചാർജ്. സ്പെഷൽ ട്രെയിനിന്റെ റിസർവേഷൻ ആരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.