പഴം തൊണ്ടയിൽ കുടുങ്ങി; മൂന്നര വയസ്സുകാരന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
കൊച്ചി: പഴം തൊണ്ടയിൽ കുടുങ്ങി മൂന്നര വയസ്സുകാരന് ദാരുണാന്ത്യം. മുളന്തുരുത്തി വടക്കേക്കരയിൽ വീട്ടിൽ അജോയുടെയും നിമിതയുടെയും മകൻ നിമജ് കൃഷ്ണയാണ് മരിച്ചത്.
ചേട്ടൻ നീരജ് പഴം കഴിക്കുന്നത് കണ്ട് നിമജ് കഴിക്കാൻ ശ്രമിച്ചപ്പോഴാണ് പഴം തൊണ്ടയിൽ കുരുങ്ങി ശ്വാസംമുട്ടൽ അനുഭവപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻ തന്നെ കുഞ്ഞിനെ മുളന്തുരുത്തി ആശുപത്രിയിലും അവിടെ നിന്ന് തൃപ്പൂണിത്തുറ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അമ്മ നിമിതയുടെ നടക്കാവിൽ ഉള്ള വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് പിറവം പള്ളിയിൽ നടക്കും.
Third Eye News Live
0