ലൈംഗിക തൊഴിലാളിയെ കതൃക്കടവിലെ ലോഡ്ജില്‍വെച്ച് കൊലപ്പെടുത്തിയ കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി എട്ടുവർഷങ്ങൾക്ക് ശേഷം പിടിയിൽ

Spread the love

കൊച്ചി: കതൃക്കടവിലെ ലോഡ്ജില്‍വെച്ച് ആന്ധ്ര സ്വദേശിനിയായ സ്വപ്നയെ കൊലപ്പെടുത്തിയ കേസിലെ പ്രതി എട്ട് വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. തിരുവനന്തപുരം സ്വദേശി ബിജു (44) ആണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. എറണാകുളം കമ്മട്ടിപ്പാടത്തെ വാടകവീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

video
play-sharp-fill

കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാൾക്ക് വേണ്ടി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ലൈംഗിക തൊഴിലാളിയായിരുന്ന സ്വപ്നയെ കതൃക്കടവിലുള്ള ലോഡ്ജില്‍വെച്ച് കഴുത്തില്‍ ഷാള്‍ കുരുക്കിയാണ് പ്രതി കൊലപ്പെടുത്തിയത്. 2011 ലാണ് സംഭവം.

കേസില്‍ 2017ല്‍ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ പ്രതിയെ കണ്ടെത്താന്‍ പോലീസ് ദീര്‍ഘകാലമായി പരിശ്രമിക്കുകയായിരുന്നു. എറണാകുളം നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പ്രതിക്കായുള്ള അന്വേഷണം നടന്നത്. പ്രതി പാചകക്കാരനായി തമിഴ്നാട്, ആന്ധ്ര, ബിഹാര്‍, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലുവര്‍ഷം മുമ്പ് കേരളത്തില്‍ തിരിച്ചെത്തിയ ബിജു ആള്‍മാറാട്ടം നടത്തി പാചകക്കാരനായിത്തന്നെ ഇവിടെയും ജോലിനോക്കുകയായിരുന്നു. പോലീസിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നതിനാല്‍ വീട്ടുകാരുമായി ഇയാള്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നില്ല.

അച്ഛനും സഹോദരന്റെ രണ്ടുമക്കളും മരിച്ചപ്പോള്‍ പോലും ഇയാള്‍ വീട്ടില്‍ എത്തിയില്ല. എന്നാല്‍ വീട്ടുകാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ബിജുവിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്. ലൈംഗിക തൊഴിലാളി കൊല ചെയ്യപ്പെടുന്നതും കേസന്വേഷണവും ദുരൂഹതയും പ്രമേയമായി 2023ല്‍ പുറത്തിറങ്ങിയ കേരള ക്രൈംഫയല്‍സ് എന്ന വെബ്‌സീരീസ് സ്വപ്ന കൊലക്കേസ് സംബന്ധിച്ചുള്ളതായിരുന്നു.