video
play-sharp-fill

കൊച്ചിയിൽ വിദ്യാര്‍ത്ഥി ഫ്ലാറ്റില്‍ നിന്ന്  വീണുമരിച്ചു

കൊച്ചിയിൽ വിദ്യാര്‍ത്ഥി ഫ്ലാറ്റില്‍ നിന്ന് വീണുമരിച്ചു

Spread the love

സ്വന്തം ലേഖിക

കൊച്ചി: തേവരയില്‍ വിദ്യാര്‍ത്ഥി ഫ്ലാറ്റില്‍ നിന്ന് വീണുമരിച്ചു.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ തേവര ഫെറിക്കടുത്തുള്ള ഫ്ലാറ്റിലാണ് സംഭവം.
നേവി ഉദ്യോഗസ്ഥനായ സിറില്‍ തോമസിന്റെ മകന്‍ നീല്‍ ജോസ് ജോര്‍ജ് (17) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്ലാറ്റിലെ മുകളിലെ നിലയില്‍ നിന്ന് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു.

മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.