കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്; തുടക്ക ശമ്പളം 23,300 മുതൽ; 200ലധികം ഒഴിവുകൾ

Spread the love

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ കരാര്‍ നിയമനങ്ങള്‍ക്ക് വിജ്ഞാപനം പുറത്തിറക്കി. വര്‍ക്ക്‌മെന്‍ തസ്തികയിലാണ് ഒഴിവുകള്‍ വന്നിട്ടുള്ളത്. വിവിധ ട്രേഡുകളില്‍ അവസരമുണ്ട്. യോഗ്യരായവര്‍ക്ക് ഫെബ്രുവരി 7ന് മുന്‍പായി അപേക്ഷ നല്‍കാം.

video
play-sharp-fill

തസ്തികയും ഒഴിവുകളും

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ വര്‍ക്ക്‌മെന്‍ റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫാബ്രിക്കേഷന്‍ അസിസ്റ്റന്റ്, ഔട്ട്ഫിറ്റ് അസിസ്റ്റന്റ് തസ്തികകളിലായി ആകെ ഒഴിവുകള്‍ 260.

ട്രേഡുകള്‍

ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍
വെല്‍ഡര്‍
ഫിറ്റര്‍
മെക്കാനിക്ക് ഡീസല്‍
മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍)
മെഷിനീസ്റ്റ്
ഇലക്ട്രീഷ്യന്‍
ഇലക്ട്രോണിക്‌സ് മെക്കാനിക്
ഇന്‍സ്ട്രുമെന്റ് മെക്കാനിക്
പ്ലംബര്‍
പെയിന്റര്‍
പ്രായപരിധി

45 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. പ്രായം 2026 ഫെബ്രുവരി 7 അടിസ്ഥാനമാക്കി കണക്കാക്കും.

എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 23,300 രൂപമുതല്‍ 24,800 രൂപവരെയാണ് ശമ്പളം ലഭിക്കുക.

ഒന്നാം വര്‍ഷം 23,300 രൂപയും, രണ്ടാം വര്‍ഷം 24,000 രൂപയും, മൂന്നാം വര്‍ഷം 24,800 രൂപയും എന്നിങ്ങനെയാണ് ശമ്പള വര്‍ധനവ്.

യോഗ്യത

എസ്എസ്എല്‍സി വിജിയിച്ചിരിക്കണം.

ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ (ITI-NTC) സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം.

ബന്ധപ്പെട്ട ജോലിയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ആവശ്യമാണ്.

തിരഞ്ഞെടുപ്പ്

അപേക്ഷകര്‍ ഓണ്‍ലൈന്‍ പരീക്ഷ, പ്രാക്ടിക്കല്‍ ടെസ്റ്റ് എന്നിവയ്ക്ക് ഹാജരാവണം. ഓണ്‍ലൈന്‍ ടെസ്റ്റിന് ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണുണ്ടാവുക. പ്രാക്ടിക്കല്‍ ടെസ്റ്റ് ബന്ധപ്പെട്ട ട്രേഡുകളില്‍ നടത്തും.

അപേക്ഷ ഫീസ്

600 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് വര്‍ക്ക്‌മെന്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷിക്കാം. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ നോട്ടിഫിക്കേഷന്‍ കാണുക.

അപേക്ഷ: https://cochinshipyard.in/careerdetail/career_locations/750