ചൂതാട്ട കേന്ദ്രങ്ങളിൽ വിലസി നടന്നു; ഗോവൻ കാസിനോകളിൽ കളിച്ചു കളഞ്ഞത് 50 കോടിയലധികം; ഓഹരി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ദമ്പതികളുടെ ജീവിതം സിനിമാക്കഥകളെ വെല്ലുന്ന തരം .അറസ്റ്റിലായത് തൃക്കാക്കര സ്വദേശികളായ എബിൻ വർഗീസും ഭാര്യ ശ്രീരഞ്ജിനിയും
സ്വന്തം ലേഖകൻ
കാക്കനാട്: സിനിമാക്കഥകളെ വെല്ലുന്ന ആഡംബര ജീവിതമാണ് ഓഹരി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ദമ്പതികളുടേതെന്ന് പൊലീസ്.ഗോവൻ കാസനോവകളിൽ ചൂതാട്ടം, വിവിധ രാജ്യങ്ങളിൽ ചുറ്റിക്കറങ്ങൽ, ആഡംബരകാറുകളും ഫ്ലാറ്റുകളും സൂപ്പർമാർക്കറ്റുകളും മുതൽ ക്രിക്കറ്റ് ക്ലബ് വരെ സ്വന്തമാക്കി. തൃക്കാക്കര ക്ഷേത്രത്തിനു സമീപം എസ് എഫ് എസ് ഗ്രാൻഡ് വില്ലയിൽ താമസിക്കുന്ന എബിൻ വർഗീസും ഭാര്യ ശ്രീരഞ്ജിനിയുമാണ് അറസ്റ്റിലായത്’
ഇതിനോടകം 119 പേരാണ് പരാതിയുമായി എത്തിയത്. പോലീസിന് ലഭിച്ച തെളിവുകൾ പ്രകാരം 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണക്കാക്കിയിരിക്കുന്നത്. 2013 ൽ തൃക്കാക്കരയിൽ മാസ്റ്റേഴ്സ് ഫിൻകോർപ് എന്ന സ്ഥാപനമാണ് ഇവർ ആദ്യം ആരംഭിച്ചത്. ഓഹരിവിപണിയിൽ 2017 വരെ പണം നിക്ഷേപിച്ച് ഇടപാടുകൾ നടത്തിയിരുന്നു.
മാസ്റ്റേഴ്സ് ക്ലബ്ബ് എന്ന പേരിൽ എറണാകുളം കേന്ദ്രീകരിച്ചാണ് ക്രിക്കറ്റ് ടീം രൂപീകരിച്ചത്. ജില്ലയുടെ വിവിധ ഇടങ്ങളിലായി മൂന്നു സൂപ്പർമാർക്കറ്റുകൾ ആരംഭിച്ചു .ഓഹരി വിപണിയിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കും എന്ന് വിശ്വസിപ്പിച്ച് പ്രവാസികൾ, സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവരിൽ നിന്നാണ് കോടികൾ തട്ടിയെടുത്തത്. തൃക്കാക്കരയിലെ മാസ്റ്റേഴ്സ് ഫിൻകോർപ്, മാസ്റ്റേഴ്സ് ഫിൻസർവ്, മാസ്റ്റേഴ്സ് ഫിൻ കെയർ തുടങ്ങിയ സ്ഥാപനങ്ങൾ വഴിയായിരുന്നു തട്ടിപ്പ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദമ്പതികളെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജനുവരി 19 വരെ റിമാൻഡ് ചെയ്തു .ഇരുവരുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ജില്ലാ ജയിലിലേക്കാണ് എത്തിച്ചിരിക്കുന്നത് ‘ ദുബായിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഡൽഹിയിലെത്തിയ തൃക്കാക്കര പോലീസ് ബുധനാഴ്ച രാത്രിയോടെ പ്രതികളെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഓഹരി തട്ടിപ്പ് വ്യാപ്തി ഇനിയും കൂടുമെന്ന് കൊച്ചി സിസിപി എസ് .ശശിധരൻ പറഞ്ഞു പ്രതികൾ തട്ടിയെടുത്ത പണം എവിടെയൊക്കെ നിക്ഷേപിച്ചു എന്ന് കണ്ടെത്താനായിട്ടില്ല. കോടിക്കണക്കിന് രൂപ പ്രതികൾ ധൂർത്തടിച്ചു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു .