
കൊച്ചി: കൊച്ചിയുടെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന സീപോർട്ട്-എയർപോർട്ട് റോഡ് വികസനത്തിന്റെ രണ്ടാം ഘട്ടം ഉടൻ യാഥാർത്ഥ്യത്തിലേക്ക്.
രണ്ട് പതിറ്റാണ്ടോളം നീണ്ട തടസ്സങ്ങള്‍ക്കൊടുവില്‍, പദ്ധതിയുടെ നിർണായക ഘട്ടമായ ഭൂമി കൈമാറ്റം പൂർത്തിയായതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് വഴി തുറന്നിരിക്കുന്നത്.
ഇരുമ്ബനത്ത് നിന്ന് നെടുമ്ബാശ്ശേരി വിമാനത്താവളം വരെ 25.7 കിലോമീറ്റർ ദൂരമുള്ള ഈ റോഡ് വികസനത്തിന്റെ ഒന്നാം ഘട്ടം (ഇരുമ്ബനം മുതല്‍ കളമശ്ശേരി വരെ 11.3 കി.മീ.) 2003-ല്‍ തന്നെ പൂർത്തിയായിരുന്നു. എന്നാല്‍ രണ്ടാം ഘട്ടമാണ് ഏറെക്കാലം മുടങ്ങിക്കിടന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാം ഘട്ടത്തിലെ പ്രധാന തടസ്സങ്ങളായിരുന്ന കളമശ്ശേരിയിലെ എച്ച്.എം.ടി ഭൂമിയും നേവല്‍ ആർമെന്റ് ഡിപ്പോട്ട് (NAD) ഭൂമിയും ഇപ്പോള്‍ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് കേരളക്ക് (RBDCK) കൈമാറാൻ തീരുമാനമായി. NAD-ക്ക് വേണ്ട 2.49 ഹെക്ടർ ഭൂമി സംസ്ഥാനം നേരത്തെ തന്നെ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍, തർക്കത്തിലായിരുന്ന 1.63 ഹെക്ടർ എച്ച്.എം.ടി ഭൂമിയും പദ്ധതിക്ക് ലഭിക്കുന്നതോടെ പ്രധാന പ്രശ്‌നം പരിഹരിച്ചു.




