
കൊച്ചിയിൽ മുറുക്കാൻ കടയുടെ മറവിൽ കഞ്ചാവ് മിഠായി വില്പന; അന്യസംസ്ഥാനതൊഴിലാളികളായ രണ്ടുപേർ അറസ്റ്റിൽ; നൂറ് ഗ്രാമില്‍ 14 ശതമാനം കഞ്ചാവ് ചേർത്ത് മിഠായി രൂപത്തിലാക്കിയായിരുന്നു വില്പന; സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടു വില്പനയ്ക്കായി കൊണ്ടുവന്ന മൂന്നു കിലോ കഞ്ചാവ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തു
കൊച്ചി: മുറുക്കാൻ കടയുടെ മറവിൽ കഞ്ചാവ് മിഠായി വില്പന നടത്തിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. അസം സ്വദേശി സദാം, ഉത്തര്‍പ്രദേശ് സ്വദേശി വികാസ് എന്നിവരാണ് പിടിയാണ്.
മുറുക്കാന്‍ കടകളുടെ മറവില്‍ കഞ്ചാവ് മിഠായി വില്‍ക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് മിഠായിയുടെ ശേഖരം പിടികൂടിയത്.
ബാനര്‍ജി റോഡില്‍ മുറുക്കാന്‍ കട നടത്തുന്നവരില്‍ നിന്നാണ് കഞ്ചാവ് മിഠായിയുടെ പായ്ക്കറ്റുകള്‍ പിടിച്ചെടുത്തത്. ഇത്തരത്തിലുള്ള 30 പായ്ക്കറ്റുകളാണ് ലഭിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്ന് എത്തിച്ചതാണ് പായ്ക്കറ്റുകള്‍ എന്നാണ് പൊലീസ് പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിഠായി രൂപത്തില്‍ കവറിലാക്കിയായിരുന്നു കഞ്ചാവ് മിഠായി വില്‍പ്പന. നൂറ് ഗ്രാമില്‍ 14 ശതമാനം കഞ്ചാവ് അടങ്ങിയിരിക്കുന്നതായാണ് പായ്ക്കറ്റില്‍ പറയുന്നത്.
മുറുക്കാന്‍ കടയുടെ മറവിലായിരുന്നു കഞ്ചാവ് മിഠായി വില്‍പ്പന. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടായിരുന്നു നിയമവിരുദ്ധ വില്‍പ്പന. ഒരു മിഠായിക്ക് പത്തുരൂപയാണ് ഈടാക്കിയിരുന്നത്.