നമ്പർ പ്ലേറ്റ് ഇല്ലാതെ സർവീസ് നടത്തിയത് 7 കരാർ ബസുകൾ; നടപടിയെടുത്ത്‌ അധികൃതർ

Spread the love

കൊച്ചി: നമ്പർ പ്ലേറ്റ് ഇല്ലാതെ  നഗരത്തില്‍ സർവീസ് നടത്തിയ 7 കരാർ ബസുകൾക്ക് നേരെ നടപടി.   താത്‌കാലിക രജിസ്‌ട്രേഷൻ നമ്പർ വ്യക്തമായി രേഖപ്പെടുത്താതിനെ തുടർന്നാണ് നടപടി.

video
play-sharp-fill

കൊച്ചി റിഫൈനറിയില്‍ ജീവനക്കാരെ കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്യുന്ന കരാറുകാരന്റെ ഏഴ് ബസുകളാണ് നിയമം മറികടന്ന് സർവീസ് നടത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാർ റീജിയണല്‍ ട്രാൻ‌സ്‌പോർട്ട് ഓഫീസില്‍ (ആർടിഒ) വിവരമറിയിക്കുകയായിരുന്നു. ആർടിഒ എൻഫോഴ്‌സ്‌മെന്റ് സംഘം റിഫൈനറി ഗേറ്റിലെത്തി ഈ ബസുകളുടെ സർവീസ് നിർത്തിവയ്പ്പിച്ചു. അതിസുരക്ഷാ മേഖലയായ റിഫൈനറിയുടെ ഉള്ളില്‍ ഈ വാഹനങ്ങള്‍ പ്രവേശിച്ച്‌ ജീവനക്കാരെ കൊണ്ടുവരികയും കൊണ്ടുപോകുകയും ചെയ്തിട്ടുണ്ടെന്നും പരാതിയുണ്ട്.

ബസുകള്‍ക്ക് പെർമിറ്റ് ഉള്‍പ്പെടെ ഉണ്ടോയെന്നതില്‍ സംശയമുണ്ട്. നമ്പർ പ്ലേറ്റില്ലാതെ വാഹനം റോഡിലിറക്കുന്നത് മോട്ടോർവാഹന നിയമപ്രകാരം കുറ്റകരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ പത്ത് മണിയോടെ വാഹനങ്ങളുടെ മുഴുവൻ രേഖകളും ഹാജരാക്കാൻ കരാറുകാർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് ആർടിഒ വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കും.