ഹാളിലും ശുചിമുറിയിലും വെച്ച്‌ കോടതി ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മുൻ ക്ലര്‍ക്കിന് 23 വര്‍ഷം കഠിന തടവും 1.75 ലക്ഷം പിഴയും ശിക്ഷ

Spread the love

കൊച്ചി: ആലുവ കോടതിയിലെ താത്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച ക്ലാര്‍ക്കിന് 23 വര്‍ഷം കഠിന തടവും 1.75 ലക്ഷം പിഴയും വിധിച്ച്‌ കോടതി.

video
play-sharp-fill

മറ്റൂര്‍ സ്വദേശി മാര്‍ട്ടിനെ(53)യാണ് പറവൂര്‍ അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. പ്രതി ജീവനക്കാരിയെ ഹാളിലും ശുചിമുറിയിലും വച്ച്‌ ലൈംഗികമായി പീഡിപ്പിച്ചു

ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെ മുൻ ബെഞ്ച് ക്ലര്‍ക്ക് ആണ് പ്രതി. ആലുവ കോടതിയിലെ താത്കാലിക ജീവനക്കാരിയെ 2016 ഫെബ്രുവരി 10 മുതല്‍ മെയ് 24 വരെ കാലത്ത് കോടതിയിലെ ഹാളിലും ശുചിമുറിയിലും വച്ച്‌ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ച നടത്തിയെന്നുമാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീഡനത്തെ തുടര്‍ന്ന് മാനസികമായി പ്രയാസങ്ങള്‍ നേരിട്ട യുവതി ഭര്‍ത്താവിനോട് കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു. ഭര്‍ത്താവ് യുവതിയെ കൗണ്‍സിലിങിന് എത്തിച്ചു. പിന്നീട് ആലുവ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി.

കുറ്റകൃത്യം നടന്നത് കോടതി കെട്ടിടത്തിലായതിനാലും പ്രതി കോടതിയിലെ സ്ഥിരം ജീവനക്കാരനായതിനാലും കേസ് ആലുവയില്‍ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ കോടതി ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.

ആലുവ ഈസ്റ്റ് സിഐ ടിബി വിജയനാണ് കേസ് അന്വേഷിച്ചത്. പരാതിക്കാരിക്ക് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ശ്രീറാം ഭരതനാണ് ഹാജരായത്.