video
play-sharp-fill

പ്രണയദിനത്തിൽ വിവാഹിതരായ ട്രാന്‍സ് ദമ്ബതികളായ പ്രവീണ്‍ നാഥും റിഷാന ഐഷുവും വേര്‍പിരിയുന്നു .

പ്രണയദിനത്തിൽ വിവാഹിതരായ ട്രാന്‍സ് ദമ്ബതികളായ പ്രവീണ്‍ നാഥും റിഷാന ഐഷുവും വേര്‍പിരിയുന്നു .

Spread the love

സ്വന്തം ലേഖകൻ
രണ്ടര മാസം നീണ്ടുനിന്ന ദാമ്ബത്യത്തിന് ശേഷമാണ് ഇരുവും വിവാഹമോചിതരാകുന്നത്. ബന്ധം അവസാനിപ്പിക്കാന്‍ ഇരുവരും ഒരുമിച്ച്‌ തീരുമാനം എടുക്കുകയായിരുന്നുവെന്ന് പ്രവീണ്‍ നാഥ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഇനി ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം നല്‍കുന്ന ചോദ്യങ്ങള്‍ ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്നുവെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രവീണ്‍ നാഥ് വ്യക്തമാക്കുന്നു.
ഞാനും എന്റെ ഭാര്യയായിരുന്ന റിഷാന ഐഷു വും തമ്മിലുള്ള ബന്ധം വേണ്ട എന്ന് വെച്ചു. ചില വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് പരസ്പരം മുന്നോട്ട് പോകാന്‍ കഴിയാത്തതിനാല്‍ സംസാരിച്ച്‌ മ്യൂച്ചല്‍ ആയിട്ട് തന്നെ വേണ്ട എന്ന് വെച്ചു- എന്ന് തുടങ്ങുന്ന ഒരു പോസ്റ്റിലൂടെയാണ് പ്രവീണ്‍ കാര്യങ്ങള്‍ പറഞ്ഞത് ഇക്കഴിഞ്ഞ ഫെബ്രുവരി 14 നാണ് പ്രവീണും റിഷാനയും ഒന്നായത്. പാലക്കാട് വച്ച്‌ നടന്ന വിവാഹത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. ദീര്‍ഘനാളായി പ്രണയത്തില്‍ ആയിരുന്ന ഇരുവരും പരസ്പരം അടുത്തറിഞ്ഞശേഷം ആണ് ജീവിതത്തില്‍ ഒരുമിക്കാന്‍ തീരുമാനിക്കുന്നത്. സഹയാത്രികയുടെ അഡ്വക്കേസി കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുകയാണ് പ്രവീണ്‍.

Tags :