‘തട്ടികൊണ്ട് പോകുന്നേ..രക്ഷിക്കണേ എന്ന് യുവതി’; വാഹനത്തെ പിൻതുടർന്ന നാട്ടുകാർ സംഘത്തെ പിടികൂടി; തട്ടികൊണ്ട് പോകൽ തമാശയ്ക്ക് ചെയ്തതെന്ന് യുവതിയുടെ വെളിപ്പെടുത്തൽ; മദ്യലഹരിയിൽ നാട്ടുകാരേയും പോലീസിനേയും കബിളിപ്പിച്ച് കൊച്ചി സ്വദേശികൾ

Spread the love

അടിമാലി: മദ്യലഹരിയിൽ പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ച യുവതി ഉൾപ്പെട്ട 3 അംഗ സംഘത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് വ്യാജ തട്ടിക്കൊണ്ടുപോകൽ നാടകം നടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് വെള്ളത്തൂവൽ സ്വദേശി ജോബി (35), ആലപ്പുഴ സ്വദേശി പ്രവീൺ രാജ് (34) എന്നിവരെ അറസ്റ്റ് ചെയ്ത് ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

മദ്യലഹരിയിലായിരുന്നു സംഭവം. എറണാകുളം സ്വദേശികളായ ആറ് അംഗ സംഘം വെള്ളിയാഴ്‌ച്ചയാണ് മൂന്നാറിലെത്തി മുറിയെടുത്തത്. മൂന്ന് സ്ത്രീകളും, മൂന്ന് പുരുഷന്മാരുമായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഇവർ കുരിശുപാറ ഭാഗത്തെ റിസോർട്ടിൽ റൂം എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച ഉച്ചയോടെ രണ്ട് പുരുഷന്മാരും ഒരു യുവതിയും കാറിൽ അടിമാലിയിലെത്തി കല്ലാറിൽ എത്തി. കല്ലാറിൽ എത്തിയപ്പോൾ കാർ തകരാറിലായി. ഇതോടെ യുവതി തന്നെ തട്ടിക്കൊണ്ട് പോകുന്നതായി നാട്ടുകാരോട് വിളിച്ച്‌ പറഞ്ഞു.

സംഭവം ശ്രദ്ധയിൽപ്പെട്ട സമീപത്തെ വർക്ക്‌ഷോപ്പ് നടത്തിപ്പുകാർ നാട്ടുകാരുടെ സഹായത്തോടെ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചു. യുവതിയുടെ ആരോപണം സത്യമാണെന്ന കരുതി യുവതിയെ രക്ഷിക്കാൻ നാട്ടുകാരിൽ ചിലർ ചുറ്റുംകൂടി. വാഹനത്തെ പിൻതുടർന്ന് സംഘത്തെ പിടികൂടി. യുവതിയും യുവാക്കളും മയക്കുമരുന്ന് ലഹരിയിലാണെന്നും കണ്ടെത്തി. ഇതിനിടെ പൊലീസിലും നാട്ടുകാർ വിവരം അറിയിച്ചു.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുരിശുപാറയിലെ റിസോർട്ടിൽ എത്തി തെളിവെടുപ്പ് നടത്തി. ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

ഇതിനിടെ യുവതിയുടെ ലഹരി വിട്ടുമാറിയതോടെ തങ്ങൾ സുഹൃത്തുക്കളാണെന്നും, ഞങ്ങളെ വിട്ടയയ്ക്കണം എന്നും പറഞ്ഞ് യുവതി പൊലീസിനോട് തട്ടി കയറി.

താൻ ലഹരിയിൽ തട്ടികൊണ്ട് പോയതെന്ന് പറഞ്ഞത് ഒരു തമാശയായിരുന്നു എന്നാണ് യുവതിയുടെ മൊഴി. തുടർന്ന് പൊലീസ് താക്കീത് നൽകി സംഘത്തെ വിട്ടയച്ചു.