
കൊച്ചിയിലെ പെറ്റ് ഷോപ്പില്‍ നിന്ന് നായ്‌ക്കുട്ടിയെ മോഷ്ടിച്ചത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍; ഇരുവരും പിടിയിലായത് കര്‍ണാടകയില്‍ നിന്ന്
സ്വന്തം ലേഖിക
കൊച്ചി: എറണാകുളത്ത് ഹെല്‍മറ്റിനുള്ളില്‍ നായ്‌ക്കുട്ടിയെ കടത്തിയ യുവതിയും യുവാവും പിടിയില്‍.
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ നിഖില്‍, ശ്രേയ എന്നിവരാണ് പിടിയിലായത്.
കര്‍ണാടകയിലെ കര്‍ക്കലയില്‍ നിന്ന് പനങ്ങാട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെട്ടൂരിലുള്ള പെറ്റ് ഷോപ്പില്‍ നിന്ന് കടത്തികൊണ്ടുപോയ 20,000 രൂപ വിലയുള്ള നാല്‍പ്പത്തിയഞ്ച് ദിവസം മാത്രം പ്രായമുള്ള നായ്‌ക്കുട്ടിയെ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.
ജനുവരി 28 രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. പൂച്ചയെ വാങ്ങുമോയെന്ന് അന്വേഷിക്കുന്നതിനായാണ് യുവതിയും യുവാവും നെട്ടൂരിലുള്ള പെറ്റ് ഷോപ്പിലെത്തിയത്. ഇതിനിടെ കടയുടമയുടെ ശ്രദ്ധ മാറിയപ്പോള്‍ കൂട്ടില്‍നിന്ന് നായ്‌ക്കുട്ടിയെ പുറത്തെടുത്ത് യുവാവിന്റെ ഹെല്‍മറ്റിനുള്ളില്‍ വയ്ക്കുകയായിരുന്നു.
സ്‌പിറ്റ്‌സ് ഇനത്തില്‍പ്പെട്ട മൂന്ന് നായ്ക്കുട്ടികളില്‍ ഒന്നിനെയാണ് വിദ്യാര്‍ത്ഥികള്‍ മോഷ്ടിച്ചത്. ആലപ്പുഴ സ്വദേശിയ്ക്ക് വില്‍ക്കുന്നതിനായി ഇവയെ കടയില്‍ എത്തിച്ചതായിരുന്നു.