കതൃക്കടവില്‍ പെയിന്റ് കടയ്ക്ക് തീപിടിച്ചു; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു; കടയുടെ മുകളിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു; കടക്കുള്ളില്‍ വന്‍ നാശനഷ്ടം

Spread the love

കൊച്ചി: എറണാകുളം കതൃക്കടവ് റോഡില്‍ പെയിന്റ് കടയില്‍ വൻ തീപിടിത്തം.

കടയുടെ മുകളില്‍ സ്ഥിതി ചെയ്തിരുന്ന ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു.
തീപിടിക്കുന്നതിനു തൊട്ടുമുന്‍പ് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ അറിയിച്ചു.

കടയുടെ തൊട്ടടുത്തുള്ള സ്റ്റോറില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നു. ഇതില്‍ ഒന്നാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. കടകളിലേക്കുള്ള വെല്‍ഡിങ് സാധനങ്ങള്‍ ഇറക്കുന്നതിടെയാണ് തീപ്പിടിത്തം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടക്കുള്ളില്‍ വന്‍ നാശനഷ്ടം ഉണ്ടായതായാണ് സൂചന. അഗ്നിരക്ഷാ സേനയെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. എറണാകുളം ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനിടെയാണ് തീപ്പിടിത്തം ഉണ്ടായത്.