മന്ത്രി പി.രാജീവ് എംഎല്‍എ യുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചില്‍ സംഘർഷം; ഇരുപത്തിയഞ്ചോളം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

Spread the love

കൊച്ചി : മന്ത്രി രാജീവിന്റെ എംഎല്‍എ ഓഫീസിലേക്ക് തള്ളികയറാൻ യൂത്ത് കോണ്‍ഗ്രസ് ശ്രമവും, ജലപീരേങ്കി പ്രയോഗിച്ചുള്ള പൊലീസിന്റെ കളമശേരിയിലെ പ്രതിഷേധം സംഘര്‍ഷത്തിലായി. കളമശേരി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു രാജീവിന്റെ ഓഫീസിലേക്ക് പ്രതിഷേധം. മാർച്ച്‌ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു.

 

 

 

പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവർത്തകർ മറ്റ് വഴികളിലൂടെ ഓഫീസിലേക്ക് കയറാൻ ശ്രമിച്ചു. ഇവരെ പൊലീസ് തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.