
സ്വന്തം ലേഖിക
കൊച്ചി: മുഖത്തും കൈയിലും പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച വൃദ്ധ മരിച്ചത് ലൈംഗിക പീഡനത്തിനിടെയെന്ന് തെളിഞ്ഞു.
സംഭവത്തില്‍ ഇവരുടെ സഹോദരന്റെ മകനെ ശനിയാഴ്ച സെന്‍ട്രല്‍ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇന്നലെ ചോദ്യം ചെയ്യലിനിടെയാണ് നടന്ന സംഭവങ്ങള്‍ 45കാരന്‍ പൊലീസിനോട് വിവരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിയുടെ അടുത്ത ബന്ധുക്കളിലും അയല്‍വാസികളിലും നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തുമെന്ന് എസ്.എച്ച്.ഒ വിജയ്ശങ്കര്‍ പറഞ്ഞു. ഇയാളെ വൈകിട്ട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് പിതൃസഹോദരിയെ പ്രതിയും ബന്ധുക്കളും ചേര്‍ന്ന് അബോധാവസ്ഥയില്‍ കച്ചേരിപ്പടിയിലെ ശ്രീ സുധീന്ദ്ര ആശുപത്രില്‍ എത്തിച്ചത്. എന്നാല്‍ ഇവര്‍ ഇവിടെ എത്തിക്കും മുന്നേ മരണമടഞ്ഞിരുന്നു. വൃദ്ധയുടെ മുഖത്തെ പാടുകള്‍ കണ്ട് സംശയം തോന്നിയ ഡോക്ടര്‍ പൊലീസില്‍ അറിയിക്കുകയായായിരുന്നു.
പെരുമാറ്റത്തിലും മറ്റും പന്തികേട് തോന്നിയ സഹോദരന്റെ മകനെ സ്‌റ്റേഷനിലെത്തിച്ച് കസ്റ്റഡിയില്‍ വയ്ക്കുകയും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടത്തില്‍ പീഡനശ്രമമുണ്ടായിരുന്നതായി വിവരം ലഭിച്ചതോടെ വിശദമായി ചോദ്യംചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
വൃദ്ധയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. സംഭവ ദിവസം ലൈംഗിക പീഡനത്തിനിടെ നടന്ന ബലപ്രയോഗത്തില്‍ വൃദ്ധ ശ്വാസംമുട്ടി മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സഹോദരന്റെ മകനും ഇവരും തമ്മില്‍ കുടുംബവഴക്ക് പതിവായിരുന്നെന്നാണ് അയല്‍വാസികളുടെ മൊഴി.
വീട്ടുവേലയ്ക്കും മറ്റും പോയിരുന്ന വൃദ്ധ ഏതാനും വര്‍ഷമായി ജോലിക്ക് പോയിരുന്നില്ല. ഇതേച്ചൊല്ലി പ്രതിയും ഇവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.