പ്രധാന മന്ത്രി വരുന്നതിനോടബന്ധിച്ച്‌ ; കൊച്ചിയില്‍ ഇന്നും നാളെയും  ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

Spread the love

 

കൊച്ചി: പ്രധാന മന്ത്രി വരുന്നതിനോടബന്ധിച്ച്‌ ചൊവ്വ, ബുധൻ ദിവസങ്ങളില്‍ കൊച്ചിയില്‍ ഗതാഗത നിയന്ത്രണമെന്ന് പൊലീസ്.ഇന്ന് ഉച്ചക്ക് രണ്ടു മണി മുതല്‍ എറണാകുളം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാവും. നാളെ അതിരാവിലെ മൂന്നുമണിമുതല്‍ ഉച്ചവരെയുമായിരിക്കും നിയന്ത്രണമെന്നും പൊലീസ് അറിയിച്ചു.

 

 

 

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നാണ് കേരളത്തിലെത്തുന്നത്. വൈകിട്ട് ആറരയ്ക്ക് നെടുമ്ബാശേരിയില്‍ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടര്‍ മാര്‍ഗം കൊച്ചിയില്‍ ദക്ഷിണ നാവികാസ്ഥാനത്ത് എത്തും. തുടര്‍ന്ന് കെ പി സി സി ജംങ്ഷനിലെത്തി റോ‍ഡ് ഷോയില്‍ പങ്കെടുക്കും. രാത്രി 7 നും എട്ടിനും ഇടയ്ക്കാണ് റോഡ് ഷോ. കെ പി സി സി ജംഷ്ഷനില്‍ നിന്ന് തുടങ്ങി ഹോസ്പിറ്റല്‍ ജംങ്ഷനിലെത്തി ഗസ്റ്റ് ഹൗസില്‍ എത്തും വിധമാണ് ഒരു കിലോമീറ്റ‌ര്‍ റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്.

 

 

 

എറണാകുളം ഗസ്റ്റ് ഹൗസില്‍ രാത്രി തങ്ങുന്ന പ്രധാനമന്ത്രി ചൊവ്വാഴ്ച രാവിലെ ഗുരൂവായൂര്‍ക്ക് പോകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം തൃപ്രയാര്‍ ക്ഷേത്രം സന്ദര്‍ശിച്ച്‌ പന്ത്രണ്ട് മണിയോടെ കൊച്ചിയില്‍ തിരിച്ചെത്തി മറ്റു രണ്ട് പരിപാടികളില്‍ കൂടി പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group