സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തി; സംഭവത്തില്‍ ഒരാൾ പൊലീസ് കസ്റ്റഡിയിൽ

Spread the love

കൊച്ചി: കളമശ്ശേരിയില്‍ യുവാവിനെ കുത്തിക്കൊന്നു.

ഞാറയ്ക്കല്‍ സ്വദേശി വിവേകാണ് (25)കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് വിവേകിന്റെ വീട്ടില്‍ രണ്ടുപേർ എത്തിയിരുന്നു. അവർ പണമിടപാടുകളെക്കുറിച്ചുളള കാര്യങ്ങള്‍ സംസാരിച്ചതിനുശേഷം തിരികെ പോയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് രാത്രി 11 മണിയോടെ ഇവർ വീണ്ടും വിവേകിന്റെ വീട്ടിലെത്തുകയായിരുന്നു. പ്രതികള്‍ വിവേകുമായി വീടിന് പുറത്തേക്ക് പോയി വീണ്ടും പണമിടപാടുകളെക്കുറിച്ച്‌ സംസാരിച്ചിരുന്നു. ഇതിനിടയിലാണ് പ്രതികളിലൊരാള്‍ കത്തിയെടുത്ത് വിവേകിന്റെ നെഞ്ചില്‍ കുത്തിയത്.

കൃത്യം നടത്തിയവർ ഓടിരക്ഷപ്പെടുകയായിരുന്നു. വിവേകിന്റെ നിലവിളി കേട്ടെത്തിയ രക്ഷിതാക്കളാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. അതീവഗുരുതരാവസ്ഥയിലായിരുന്നു യുവാവ് ഇന്ന് പുലർച്ചെ ഒരു മണിയോടെ മരിച്ചു.