കൊച്ചി നഗരത്തെ നടുക്കി വീണ്ടും കൊലപാതകം; ഇൻഫോപാർക്കിന് സമീപത്തെ ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ യുവാവിന്റെ മൃതദേഹം ഒളിപ്പിച്ച നിലയിൽ കണ്ടെത്തി; കൊല്ലപ്പെട്ടത് മലപ്പുറം സ്വദേശി; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Spread the love

കൊച്ചി. കൊച്ചി നഗരത്തെ നടുക്കി വീണ്ടും കൊലപാതകങ്ങൾ അരങ്ങേറുകയാണ്. ഇൻഫോപാർക്കിന് സമീപത്തെ ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിലാണ് കൊലപാതകം അരങ്ങേറിയിരിക്കുന്നത്. മലപ്പുറം സ്വദേശി സജീവ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്.

യുവാവിനെ കൊലപ്പെടുത്തിയ ശേഷം ഫ്ലാറ്റിൽ മൃതദേഹം ഒളിപ്പിച്ച നിലയിലാണ് കാണുന്നത്. ഇൻഫോപാർക്ക് പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ഫ്ലാറ്റിലെ ഡക്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സജീവ് കൃഷ്ണയ്ക്ക് ഒപ്പം മറ്റ് മൂന്ന് പേർ കൂടെ ഇതേ ഫ്ലാറ്റിൽ താമസിച്ചിരുന്നു. കൂടെ താമസിച്ചിരുന്ന കോഴിക്കോട് പയ്യോളി സ്വദേശി അർഷാദിനെ കാണാനില്ല. കൊലപാതകത്തിന് പിറകെയാണ് ഇയാളെ കാണാതാ യതെന്നാണ് പോലീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സജീവ് കൃഷ്ണയ്ക്ക് ഒപ്പം മറ്റ് മൂന്ന് പേരാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്. സുഹൃത്തു ക്കളെ കേന്ദ്രീകരിച്ചാണ് പ്രാഥമികമായി അന്വേഷണം ഇപ്പോൾ നടക്കുന്നത്. ഞായറാഴ്ച്ച രാത്രി വരെ സജീവ് കൃഷ്ണയെ ഫോണിൽ കിട്ടിയിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറഞ്ഞിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ ഫോണിൽ സജീവിനെ കിട്ടാതായതിനെ തുടർന്ന് സുഹൃത്തുക്കൾ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇടച്ചിറയിൽ കോട്ടയം സ്വദേശി ജിജി ഈപ്പൻ്റെ ഉടമസ്ഥതയിലുള്ള ഓക്സോണിയ എന്ന ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

കൊച്ചിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രണ്ട് കൊലപാതകങ്ങൾ നാടിനെ നടുക്കിയിരിക്കുകയാണ്. എറണാകുളം നഗരത്തിലെ കളത്തിപറമ്പ് റോഡിൽ ഉണ്ടായ സംഘർഷത്തിനിടെ ഒരു യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു.. വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കുത്തേറ്റു മരണപ്പെട്ടത്. അരുൺ എന്നയാൾക്ക് പരിക്കേറ്റു. കുത്തേറ്റ മൂന്നാമൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയതിൽ പിന്നെ ആശുപത്രിയിൽ നിന്ന് മുങ്ങി.