video
play-sharp-fill

യുവതികൾ തലയിൽ ഗ്ലാസ് വച്ചു നൃത്തമാടുന്ന ദൃശ്യങ്ങൾ പൊലീസിന് ഹോട്ടലുടമ കൈമാറിയെന്ന് സൂചന; ദുരുദ്ദേശ്യത്തോടെ റോയി മദ്യംനൽകി; കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ നിന്ന് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

യുവതികൾ തലയിൽ ഗ്ലാസ് വച്ചു നൃത്തമാടുന്ന ദൃശ്യങ്ങൾ പൊലീസിന് ഹോട്ടലുടമ കൈമാറിയെന്ന് സൂചന; ദുരുദ്ദേശ്യത്തോടെ റോയി മദ്യംനൽകി; കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ നിന്ന് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : മുൻ മിസ് കേരളയുൾപ്പടെ മൂന്ന് പേർ അപകടത്തിൽ മരിച്ച സംഭവത്തതിൽ പൊലീസ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിൽ ഗുരുതരമായ ആരോപണങ്ങളാണ് പൊലീസ് ഉന്നയിച്ചിരിക്കുന്നത്. ഹോട്ടലിൽ ഹോട്ടലുടമയായ റോയ് വയലാട്ട് മദ്യവും മയക്കുമരുന്നും വിതരണം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഈ വിവരങ്ങൾ പുറത്ത് വരാതിരിക്കാനാണ് ഹോട്ടലുടമ ഹാർഡ് ഡിസ്ക്ക് നശിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

പാർട്ടി നടന്ന ഹോട്ടലിൽ മോഡലുകളെ തങ്ങാൻ ഹോട്ടൽ ഉടമയായ റോയ് വയലാട്ടും, സൈജുവും നിര്ബന്ധിച്ചതായി റിപ്പോർട്ടുകളുണ്ട്. പാർട്ടി നടന്ന റൂഫ് ടോപ്പിൽ സിസിടിവി പ്രവർത്തിപ്പിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സൈജു മോഡലുകളെ തങ്ങാൻ നിർബന്ധിച്ചതായും, പിന്തുടർന്നതായും റിപ്പോർട്ടുകളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ മിസ് കേരള ജേതാക്കൾ മരിച്ച സംഭവത്തിൽ അറസ്റ്റിലായ 5 പേരെ കോടതിയിൽ ഹാജരാക്കിയിരുന്നു. ചോദ്യംചെയ്യലിനിടെ പോലീസ് ഭീഷണിപ്പെടുത്തിയെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു. കേസിൽ തങ്ങളെ പ്രതിയാക്കിയത് പോലീസ് തിരക്കഥയെന്നും റോയി വയലാട്ടും ഹോട്ടൽ ജീവനക്കാരും ആരോപിച്ചു. പരാതി എഴുതി നൽകാൻ കോടതി നിർദേശം നൽകി.

പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകി. പ്രതികൾ ജാമ്യാപേക്ഷ നൽകി. മജിസ്ട്രേറ്റ്, ആശുപത്രിയിലെത്തി റോയിയുടെ മൊഴിയെടുത്ത ശേഷം ജാമ്യാപേക്ഷയിൽ ഉത്തരവുണ്ടാകും.

നരഹത്യാക്കുറ്റം ചുമത്തിയത് പോലീസ് തിരക്കഥയാണ്. കാറോടിച്ച റഹ്മാനെ രക്ഷിക്കാനാണ് പോലീസ് നീക്കം. അതേസമയം, ഡിജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ കംപ്യൂട്ടർ ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞെന്ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞതായി അറസ്റ്റിലായ ഹോട്ടൽ ജീവനക്കാരൻ മൊഴി നൽകിയിരുന്നു.

ഹോട്ടലിൽ സമയപരിധി കഴിഞ്ഞും മദ്യം വിളമ്പിയതായി പൊലീസ് വ്യക്തമാക്കി. അതേസമയം മോഡലുകളെ പിന്തുടർന്ന കാർ ഡ്രൈവർ ഷൈജുവിൻറെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പോലീസിന്റെ വിശദീകരണം തേടി. തിങ്കളാഴ്ച വിശദീകരണം നൽകാനാണ് നിർദേശം.നു തെളിഞ്ഞതായി പോലീസ് അറിയിച്ചു. എന്നാൽ ഹാർഡ് ഡിസ്ക് നശിപ്പിച്ചതിന് കേസുമായി ബന്ധമില്ലെന്ന് പ്രതികൾ പറഞ്ഞു.