video
play-sharp-fill

യുപിഎസ്‌സി പരീക്ഷകൾ നടക്കുന്നതിനെ തുടർന്ന് ശനിയും ഞായറും കൊച്ചി മെട്രോ സർവീസ് സമയത്തിൽ മാറ്റം

യുപിഎസ്‌സി പരീക്ഷകൾ നടക്കുന്നതിനെ തുടർന്ന് ശനിയും ഞായറും കൊച്ചി മെട്രോ സർവീസ് സമയത്തിൽ മാറ്റം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: 13,14 തീയതികളിൽ കൊച്ചി മെട്രോയുടെ സമയത്തിൽ മാറ്റം. വിവിധ യുപിഎസ്‌സി പരീക്ഷകൾ നടക്കുന്നതിനെ തുടർന്നാണ് ഇത്.

കംബെൻഡ് ഡിഫൻസ് സർവീസ്, നാഷണൽ ഡിഫൻസ് അക്കാദമി എന്നിവയിലേക്കാണ് യുപിഎസ് സിയുടെ പ്രവേശന പരീക്ഷ. ഇതിനെ തുടർന്ന് മെട്രോ സർവീസിന്റെ സമയത്തിലും ഇടവേളയിലും മാറ്റം വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാവിലെ പതിവ് പോലെ ആറ് മണിക്ക് തന്നെ സർവീസ് ആരംഭിക്കും. 15 മിനിറ്റ് ആയിരിക്കും ഇടവേള. ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് സർവീസ് ആരംഭിക്കും. 15 മിനിറ്റ് ആയിരിക്കും ഞായറാഴ്ചയും ഇടവേള. ഞായറാഴ്ച സാധാരണ എട്ട് മണിക്കാണ് സർവീസ് ആരംഭിക്കാറ്.