30,000 രൂപ തുടക്ക ശമ്പളത്തില്‍ കൊച്ചി മെട്രോയില്‍ ജോലി; മാര്‍ച്ച്‌ 10ന് മുന്‍പായി അപേക്ഷിക്കണം

Spread the love

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ല്‍ ജോലി നേടാന്‍ അവസരം.

video
play-sharp-fill

അസിസ്റ്റന്റ് എക്‌സ്‌ക്യൂട്ടീവ് (മാര്‍ക്കറ്റിങ് & ആള്‍ട്ടര്‍നേറ്റ് റെവന്യൂ) തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ്.

ആകെ ഒരു ഒഴിവാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച്‌ 10ന് മുന്‍പായി അപേക്ഷ നല്‍കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തികയും ഒഴിവുകളും

കെഎംആര്‍എല്ലില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് (മാര്‍ക്കറ്റിങ്) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01. റെഗുലര്‍ നിയമനമാണ് നടക്കുന്നത്.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000 രൂപമുതല്‍ 1,20,000 രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി

30 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

എംബിഎ അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. (അംഗീകൃത സ്ഥാപനത്തില്‍ നിന്ന് 60 ശതമാനം മാര്‍ക്കോടെ).

മാര്‍ക്കറ്റിങ്/ ബിസിനസ് ഡെവലപ്‌മെന്റ്/ കോണ്‍ട്രാക്‌ട് മാനേജ്‌മെന്റ്/ പ്രോപ്പര്‍ട്ടി ഡെവലപ്‌മെന്റ് എന്നിവയില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

പ്രോജക്‌ട് മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ് പരിജ്ഞാനം, ബിസിനസ് ഡെവലപ്‌മെന്റ്, കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ പരിജ്ഞാനം വേണം.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ കൊച്ചി മെട്രോയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. ശേഷം വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച്‌ മനസിലാക്കുക.

തുടര്‍ന്ന് നല്‍കിയിരിക്കുന്ന ആപ്ലിക്കേഷന്‍ ലിങ്ക് ഉപയോഗിച്ച്‌ ആവശ്യമായ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്ത് നല്‍കി അപേക്ഷ പൂര്‍ത്തിയാക്കുക. അവസാന തീയതി മാര്‍ച്ച്‌ 10.

ആവശ്യമായ രേഖകള്‍: പ്രായം തെളിയിക്കുന്ന രേഖകള്‍, യോഗ്യത മാര്‍ക്ക് ഷീറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്.

അപേക്ഷ: https://kochimetro.org/careers/login_form.php?vac_id=431