ലക്ഷങ്ങള്‍ ശമ്പളത്തില്‍ കൊച്ചി മെട്രോ കാത്തിരിക്കുന്നു; നിരവധി ഒഴിവുകള്‍; അപേക്ഷ ഒക്ടോബര്‍ എട്ട് വരെ

Spread the love

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ല്‍ ജോലി നേടാന്‍ അവസരം. ജൂനിയര്‍ എഞ്ചിനീയര്‍, ചീഫ് എഞ്ചിനീയര്‍, ജനറല്‍ മാനേജര്‍, ചീഫ് എഞ്ചിനീയര്‍ തസ്തികകളിലാണ് ഒഴിവുകള്‍.

കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ കൊച്ചി മെട്രോയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.

അവസാന തീയതി: ഒക്ടോബര്‍ 08

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തികയും ഒഴിവുകളും

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ ജൂനിയര്‍ എഞ്ചിനീയര്‍, ചീഫ് എഞ്ചിനീയര്‍, ജനറല്‍ മാനേജര്‍, ചീഫ് എഞ്ചിനീയര്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റ്.

ജൂനിയര്‍ എഞ്ചിനീയര്‍ = 01

ചീഫ് എഞ്ചിനീയര്‍ = 01

ജനറല്‍ മാനേജര്‍ = 01

അസിസ്റ്റന്റ് സെക്ഷന്‍ എഞ്ചിനീയര്‍ = 01

പ്രായപരിധി

ജനറല്‍ മാനേജര്‍, ചീഫ് എഞ്ചിനീയര്‍ = 55 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ജൂനിയര്‍ എഞ്ചിനീയര്‍ = 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

അസിസ്റ്റന്റ് സെക്ഷന്‍ എഞ്ചിനീയര്‍ = 32 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

ജനറല്‍ മാനേജര്‍, ചീഫ് എഞ്ചിനീയര്‍

എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗിലോ ഇലക്‌ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗിലോ ബി.ഇ./ബി.ടെക്.

അല്ലെങ്കില്‍ ഐ.ആര്‍.എസ്.ഇയില്‍ സേവനമനുഷ്ഠിക്കുകയോ (ഡെപ്യൂട്ടേഷനായി) അല്ലെങ്കില്‍ ഇന്ത്യന്‍ റെയില്‍വേയിലെ റിട്ട. ഐ.ആര്‍.എസ്.ഇ ഓഫീസര്‍മാരോ (പുനര്‍നിയമന അടിസ്ഥാനത്തില്‍) ആയിരിക്കണം.

യോഗ്യത നേടിയതിന് ശേഷം കുറഞ്ഞത് 20 വര്‍ഷത്തെ പരിചയം. റെയില്‍വേ അല്ലെങ്കില്‍ അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍/സഹോദര കമ്ബനികള്‍/റെയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, കൂടാതെ/അല്ലെങ്കില്‍ ബി) മെട്രോ റെയില്‍ കോര്‍പ്പറേഷനുകള്‍. സിഗ്നലിംഗ് & ടെലികോം വകുപ്പില്‍ റെയില്‍വേ/റെയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍/മെട്രോ റെയില്‍ കമ്പനികളിലോ ജോലി ചെയ്തുള്ള പരിചയം.

ജൂനിയര്‍ എഞ്ചിനീയര്‍, അസിസ്റ്റന്റ് സെക്ഷന്‍ എഞ്ചിനീയര്‍

അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ബി.ടെക്/ബി.ഇ അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ.

ജൂനിയര്‍ എഞ്ചിനീയര്‍ക്ക് – ട്രാക്ക് ഇന്‍സ്റ്റാളേഷന്‍, ട്രാക്ക് ഘടകങ്ങളുടെ ഗുണനിലവാരം, പരിശോധന എന്നിവയില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷന്‍ പരിചയം ഉണ്ടായിരിക്കണം.

അസിസ്റ്റന്റ് സെക്ഷന്‍ എഞ്ചിനീയര്‍ക്ക് മെട്രോ/റെയില്‍വേ/റെയില്‍വേ അനുബന്ധ വ്യവസായത്തില്‍ ട്രാക്ക് ഇന്‍സ്റ്റാളേഷന്‍, ട്രാക്ക് ഘടകങ്ങളുടെ ഗുണനിലവാരം, പരിശോധന എന്നിവയിലെ കര്‍വ് ജ്യാമിതി, ടേണ്‍ഔട്ടുകള്‍ സ്ഥാപിക്കല്‍ എന്നിവയില്‍ കുറഞ്ഞത് 5 വര്‍ഷത്തെ ജോലി പരിചയം വേണം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 33,750 രൂപയ്ക്കും രണ്ട് ലക്ഷത്തിന് ഇടയിലും ശമ്പളം ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ കൊച്ചി മെട്രോയുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള കരിയര്‍ പേജ് തുറക്കുക. ശേഷം എഞ്ചിനീയര്‍ തസ്തിക തെരഞ്ഞെടുത്ത് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. ഒക്ടോബര്‍ 8ന് മുന്‍പായി അപേക്ഷ നല്‍കണം.

വെബ്‌സൈറ്റ്: https://www.kochimetro.org/