video
play-sharp-fill
കൊച്ചി മെട്രോ മഹാരാജാസ് മുതൽ തൈക്കുടം വരെ ഇനി കുതിക്കും ; പുതിയ പാതയുടെ ഉദ്ഘാടനം ഇന്ന്

കൊച്ചി മെട്രോ മഹാരാജാസ് മുതൽ തൈക്കുടം വരെ ഇനി കുതിക്കും ; പുതിയ പാതയുടെ ഉദ്ഘാടനം ഇന്ന്

സ്വന്തം ലേഖിക

കൊച്ചി: കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പാതയുടെ ഉദ്ഘാടനമാണ് ഇന്ന് നടക്കുക. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹർദീപ് സിങ്ങ് പുരി മുഖ്യാതിഥിയാകും.

കൊച്ചി മെട്രോയോട് അനുബന്ധിച്ചുള്ള വാട്ടർ മെട്രോയുടെ ആദ്യ ടെർമിനലിൻറെയും പേട്ട എസ് എൻ ജംഗ്ഷൻറെയും നിർമ്മാണോൽഘാടനവും ഇതോടൊപ്പം നടക്കും. മഹാരാജാസ് ഗ്രൗണ്ട് മുതൽ തൈക്കൂടം വരെയുള്ള 5.5 കിലോമീറ്റർ പാതയാണ് മുഖ്യമന്ത്രി യാത്രക്കാർക്കായി തുറന്നുകൊടുക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് നിപാ പ്രതിരോധത്തിൽ ഉൾപ്പടെ നഴ്‌സുമാർ വഹിച്ച പങ്കിന് ആദരസൂചകമായി സൗജന്യ യാത്രയും ഒരുക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രി കെ കെ ശൈലജയും യാത്രയിൽ നഴ്‌സുമാർക്കൊപ്പം ചേരും. നാളെ മുതൽ പതിനാല് ദിവസത്തേക്ക് യാത്രക്കാർക്ക് ടിക്കറ്റിൽ 50 ശതമാനം ഇളവ് ലഭിക്കും.

5600 കോടി രൂപയാണ് ഇത് വരെയുള്ള കൊച്ചി മെട്രോയുടെ നിർമ്മാണ ചെലവ്. പുതിയ അഞ്ച് സ്റ്റേഷൻ കൂടി വരുന്നതോടെ ആകെയുള്ള സ്റ്റേഷനുകളുടെ എണ്ണം ഇരുപത്തിയൊന്നാകും. ആകെ ദൂരം 23.81 കിലോമീറ്ററും. ആദ്യഘട്ടത്തിൽ ആലുവ മുതൽ പാലാരിവട്ടം വരെയും രണ്ടാം ഘട്ടത്തിൽ മഹാരാജാസ് കോളേജ് വരെയുമാണ് പൂർത്തിയാക്കിയത്. ഇന്ന് ഉദ്ഘാടനം നടക്കുന്നതോടെ ഇനി മുതൽ ആലുവ മുതൽ തൈക്കൂടം വരെ മെട്രോയിൽ സഞ്ചരിക്കാം.

 

Tags :