video
play-sharp-fill
ആകര്‍ഷകമായ പുതിയ ഓഫറുകളുമായി കൊച്ചി മെട്രോ; ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ്ങിലൂടെ പകുതി പൈസയ്ക്ക് വരെ യാത്ര ചെയ്യാം

ആകര്‍ഷകമായ പുതിയ ഓഫറുകളുമായി കൊച്ചി മെട്രോ; ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ്ങിലൂടെ പകുതി പൈസയ്ക്ക് വരെ യാത്ര ചെയ്യാം

സ്വന്തം ലേഖകൻ

കൊച്ചി: ആകര്‍ഷകമായ പുതിയ ഓഫറുകളുമായി കൊച്ചി മെട്രോ. വാര്‍ഷികത്തോടനുബന്ധിച്ച് ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ്ങില്‍ 50 ശതമാനം വരെ ഇളവാണ് മെട്രോ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഓഫര്‍ പ്രകാരം കൂട്ടമായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരുടെ എണ്ണമനുസരിച്ച് 25 മുതല്‍ 50 ശതമാനം വരെ ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും.

50 മുതല്‍ 100 വരെ യാത്രക്കാര്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ 25 ശതമാനവും 100ന് മുകളില്‍ ബുക്ക് ചെയ്താല്‍ 50 ശതമാനവും ഇളവ് ലഭിക്കുന്നതാണ് ഓഫര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിനോദയാത്രാ സംഘങ്ങള്‍ക്ക് ഏറെ ഉപയോഗപ്രദമാണ് പുതിയ ഓഫറുകള്‍. ഓണ്‍ലൈനായും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

കൊച്ചി മെട്രോയുടെ ഔദ്യോഗിക സൈറ്റില്‍ അഡ്വാന്‍സ് ഗ്രൂപ്പ് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. https://kochimetro.org എന്ന ഒഫീഷ്യല്‍ സൈറ്റില്‍ ട്രാവല്‍ ഇന്‍ഫര്‍മേഷനിലെ ഗ്രൂപ്പ് ബുക്കിങ് ഉപയോഗിച്ച് അഡ്വാന്‍സ് ബുക്കിങ് നടത്താം.

Tags :