video
play-sharp-fill
ശിവരാത്രി ദിനത്തില്‍ സര്‍വീസ് ദീര്‍ഘിപ്പിച്ച്‌ കൊച്ചി മെട്രോ; 18, 19 തീയതികളിലാണ് സര്‍വ്വീസ് ദീര്‍ഘിപ്പിക്കുന്നത്; സമയക്രമം ചുവടെ

ശിവരാത്രി ദിനത്തില്‍ സര്‍വീസ് ദീര്‍ഘിപ്പിച്ച്‌ കൊച്ചി മെട്രോ; 18, 19 തീയതികളിലാണ് സര്‍വ്വീസ് ദീര്‍ഘിപ്പിക്കുന്നത്; സമയക്രമം ചുവടെ

സ്വന്തം ലേഖകൻ

കൊച്ചി: ശിവരാത്രി ദിനത്തില്‍ സര്‍വീസ് ദീര്‍ഘിപ്പിച്ച്‌ കൊച്ചി മെട്രോ.ഫെബ്രുവരി 18 ന് രാത്രി 11.30 വരെ മെട്രോ സര്‍വീസ് നടത്തും.ശിവരാത്രിയോടനുബന്ധിച്ച്‌ ആലുവ മണപ്പുറത്ത് ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് ഉപകാരപ്രദമാകുന്നതിനായാണ് കൊച്ചി മെട്രോ ഫെബ്രുവരി 18, 19 തീയതികളില്‍ സര്‍വ്വീസ് ദീര്‍ഘിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിവരാത്രിയോടനുബന്ധിച്ച്‌ ആലുവ മണപ്പുറത്ത് ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് ഉപകാരപ്രദമാകുന്നതിനായി കൊച്ചി മെട്രോ ഫെബ്രുവരി 18, 19 തീയതികളില്‍ സര്‍വ്വീസ് ദീര്‍ഘിപ്പിക്കുന്നു. ആലുവയില്‍ നിന്നും എസ്‌എന്‍ ജംഗ്ഷനില്‍ നിന്നും 18 ശനിയാഴ്ച്ച രാത്രി 11.30 വരെ ട്രെയിന്‍ സര്‍വ്വീസ് ഉണ്ടായിരിക്കുന്നതാണ്. രാത്രി 10.30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സര്‍വ്വീസ്.

ഫെബ്രുവരി 19ന് പുലര്‍ച്ചെ 4.30 മുതല്‍ കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിക്കും. രാവിലെ 7 മണിവരെ 30 മിനിറ്റ് ഇടവിട്ടും 7 മുതല്‍ 9 മണിവരെ 15 മിനിറ്റ് ഇടവിട്ടുമായിരിക്കും ട്രെയിന്‍ സര്‍വ്വീസ്.

ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് മാത്രമല്ല, ഞായറാഴ്ച്ച നടക്കുന്ന യു.പി.എസ്.സി എന്‍ജിനിയറിംഗ് സര്‍വ്വീസ്, കമ്പയിന്‍ഡ് ജിയോ സൈന്‍ടിസ്റ്റ് പരീക്ഷ എഴുതാന്‍ എത്തുന്നവര്‍ക്കും പുതുക്കിയ ട്രെയിന്‍ സമയക്രമം ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags :