
സ്വന്തം ലേഖകൻ
കൊച്ചി: കലൂരിലുള്ള ലോഡ്ജില്‍ നിന്നും എം ഡി എം യുമായി രണ്ട് യുവാക്കള്‍ കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായി.
കൊടുങ്ങല്ലൂര്‍, കോതപറമ്പ്, വൈപ്പിന്‍ പാടത്ത് ഫാരിഷ് (35), കൊടുങ്ങല്ലൂര്‍ ഉഴവത്തിക്കടവ് വളപ്പിന്‍ കാട്ടില്‍ നിസ്താഫിര്‍ ( 28) എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും എറണാകുളം ഠൗണ്‍ നോര്‍ത്ത് പോലീസും ചേര്‍ന്ന് പിടികൂടിയത്.
ഇവരില്‍ നിന്നും 3 ഗ്രാം എം ഡി എം എ, 3 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫാരിഷ് ഗള്‍ഫില്‍ നിന്നും ലീവില്‍ വന്ന് നാട്ടില്‍ ബിസിനസ് ചെയ്യുന്ന സുഹൃത്തായ നിസ്താഫിറുമൊത്ത് കൊച്ചിയില്‍ അവധി ആഘോഷിക്കുന്നതിനായി എത്തിയതാണ്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
നിസ്താഫിറിന് കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ മയക്കുമരുന്ന്, പോക്‌സോ കേസുകള്‍ നിലവിലുണ്ട്.