video
play-sharp-fill
ഹോട്ടൽ മുറിയിൽ നിന്ന് 5 ഗ്രാം എംഡിഎംഎയും, കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്സൈസ് പിടികൂടി

ഹോട്ടൽ മുറിയിൽ നിന്ന് 5 ഗ്രാം എംഡിഎംഎയും, കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്സൈസ് പിടികൂടി

 

കൊച്ചി: നെടുമ്പാശ്ശേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ് ചെയ്തു. പറവൂർ കുന്നുകര സ്വദേശി ഷാരൂഖ് സലിം (27 ), മണ്ണാർക്കാട് കള്ളമല സ്വദേശി ഡോണ പോൾ (25) എന്നിവരാണ് പിടിയിലായത്.

 

ഇവരിൽ നിന്നും 4.962 ഗ്രാം എംഎംഡിഎംഎയും 2.484 ഗ്രാം കഞ്ചാവും കണ്ടെടുത്തു. നെടുമ്പാശ്ശേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ സ്യൂട്ട് റൂമിൽ നിന്നാണ് ഇരുവരെയും എക്സൈസ് സംഘം മയക്കുമരുന്നുമായി പിടികൂടിയത്.

 

എറണാകുളം എക്‌സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡിലെ എക്‌സൈസ് ഇൻസ്പെക്‌ടർ കെ.പി.പ്രമോദും സംഘവും നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group