
കൊച്ചിയിൽ വൻ എംഡിഎംഎ വേട്ട; ഇടുക്കി സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ; പിടിയിലായവരിൽ പതിനെട്ടുകാരിയായ പെൺകുട്ടിയും; 122 ഗ്രം മയക്കുമരുന്ന് ഇവരിൽ നിന്ന് കണ്ടെടുത്തു
കൊച്ചി: എംഡിഎംഎയുമായി പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. ഇടുക്കി സ്വദേശികളായ അഭിരാം (20), ടിഎസ് അബിന്‍, (18), അനുലക്ഷ്മി (18) എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. 122 ഗ്രാം എംഡിഎംഎയാണ് ഇവരില്‍നിന്നു പിടിച്ചെടുത്തത്.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ നാഗരാജു ചകിലത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കലൂര്‍ ലിബര്‍ട്ടി ലൈനിനു സമീപത്തെ വീട്ടില്‍ പൊലീസും കൊച്ചി സിറ്റി ഡാന്‍സ്ഫ് ടീമും ചേര്‍ന്ന് പരിശോധനയിലാണ് മൂന്നു പേരെയും പിടികൂടിയത്.
Third Eye News Live
0