video
play-sharp-fill

കൊച്ചി മേയർ സൗമിനിയെ മാറ്റാനുള്ള നീക്കത്തിന് വീണ്ടും തിരിച്ചടി ; ടി.ജെ ജോണിനെതിരെ പൊട്ടിത്തെറിച്ച് ഗ്രേസി ജോസഫ്

കൊച്ചി മേയർ സൗമിനിയെ മാറ്റാനുള്ള നീക്കത്തിന് വീണ്ടും തിരിച്ചടി ; ടി.ജെ ജോണിനെതിരെ പൊട്ടിത്തെറിച്ച് ഗ്രേസി ജോസഫ്

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി: മേയർ സൗമിനിയെ മാറ്റാനുള്ള നീക്കത്തിന് വീണ്ടും തിരിച്ചടി. മേയറുടെ രാജിയുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് കൗൺസിലർ ഗ്രേസി ജോസഫ് രംഗത്ത് വന്നു. നഗരസഭയുടെ മോശം അവസ്ഥക്ക് കാരണം മുൻ ഡപ്യൂട്ടി മേയറും ഡി.സി.സി പ്രസിഡന്റും എറണാകുളം എംഎൽഎയുമായ ടി.ജെവിനോദ് ഉൾപ്പെടെയുള്ള ജില്ലാ നേതാക്കളാണെന്ന് ഗ്രേസി കുറ്റപ്പെടുത്തി.

സ്ഥിരം സമിതി അധ്യക്ഷൻമാരെ മാറ്റാനുള്ള തീരുമാനം മേയർക്കെതിരെയുള്ള ഗൂഢലോചനയുടെ ഭാഗമാണ്. ഇതോടൊപ്പം താൻ രാജിവയ്ക്കില്ലെന്നും ഗ്രേസി ജോസഫ് അറിയിച്ചു. ഇതോടെ കൊച്ചി മേയറെ താഴെയിറക്കാനുള്ള ഡിസിസി നീക്കത്തിന് വീണ്ടും തിരിച്ചടിയേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വികസനകാര്യ സ്ഥിരം സമിതിയുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ഈ മാസം ഇരുപതിന് രാജിവയ്ക്കാമെന്ന് ഉറപ്പ് നൽകിയ ഗ്രേസി ജോസഫ്, നഗരാസൂത്രണ സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റതോടെ തീരുമാനം മാറ്റുകയായിരുന്നു. ഇതിന് പിന്നാലെ 48 മണിക്കൂറിനുള്ളിൽ രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അന്ത്യശാസനം നൽകിയിരിക്കുകയാണ് ഡിസിസി. കോർപ്പറേഷനിലെ തമ്മിലടി തുടർന്നാൽ വരുന്ന തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താനാകില്ലെന്ന വിമർഷനവും പാർട്ടിയിൽ ശക്തമാകുന്നുണ്ട്.